ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനോട് ബുധനാഴ്ച 5മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി; രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികള്‍ തത്സമയം മധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും നിര്‍ദേശം
ന്യൂഡെല്‍ഹി: (www.kvartha.com 26.11.2019) രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്ര നിയമസഭയില്‍ ബുധനാഴ്ച അഞ്ചു മണിക്കു മുന്‍പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. നിയമസഭയില്‍ മാധ്യമങ്ങളുടെ മുന്നില്‍ വച്ചാണ് ബുധനാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികള്‍ തത്സമയം മധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും സുപ്രീം കോടതി സമാനമായ വിധിയാണ് പ്രസ്താവിച്ചത്. ബി എസ് യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോള്‍, കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു.
വിശ്വാസ വോട്ടെടുപ്പ് തേടാന്‍ 14 ദിവസമാണ് കഴിഞ്ഞ 23നു ഗവര്‍ണര്‍ അനുവദിച്ചതെന്ന് ഫഡ്നാവിസിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി കഴിഞ്ഞദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാരായ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസം ആവശ്യപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Supreme Court Verdict On Maharashtra Floor Test Shortly, News, New Delhi, Trending, Maharashtra, Supreme Court of India, Media, National, Politics, BJP.

Powered by Info News For You

Comments
Post a Comment