ഫ് ളൈ ഓവറില്‍ നിന്നും നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച കാര്‍ ദേഹത്തുവീണ് ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം; മകള്‍ ഉള്‍പ്പെടെ 5പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: (www.kvartha.com 24.11.2019) പുതുതായി പണികഴിപ്പിച്ച ഫ്‌ളൈ ഓവറിലൂടെ അമിത വേഗതയിലെത്തിയ കാര്‍ താഴേക്കു തെറിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദിലെ ബയോഡൈവേഴ്‌സിറ്റി ജംക്ഷന്‍ ഫ് ളൈ ഓവറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം. അപകടത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഫ് ളൈഓവറിനു താഴെ റോഡരികില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സത്യദേവിയുടെ(40) ദേഹത്തേക്കാണ് കാര്‍ വന്നു വീണത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇവര്‍ മരിച്ചു. സമീപത്തുണ്ടായിരുന്ന നാലു പേരും കാര്‍ ഡ്രൈവര്‍ മെല്‍വിനും (27) പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മെല്‍വിന്റെ നില അതീവ ഗുരുതരമാണ്.

Speeding Car Falls off Hyderabad Flyover After Driver Loses Control, Pedestrian Crushed to Death, Hyderabad, News, Local-News, Accidental Death, Hospital, Treatment, Video, Injured, National

അപകടം നടന്ന കാറില്‍ ഇയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാലരാജു(40), കുബ്ര (23), പ്രനീത (26) എന്നിവര്‍ക്കൊപ്പം സത്യദേവിയുടെ മകള്‍ക്കും പരിക്കേറ്റു. അപകടത്തില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകള്‍ തകര്‍ന്നു. ഫ് ളൈ ഓവറില്‍ നിന്നു കാര്‍ വീണ് സമീപത്തെ മരം നിലംപതിച്ചതും അപകടത്തിന്റെ തീവ്രത കൂട്ടി.

മണിക്കൂറില്‍ 104 കിലോമീറ്റര്‍ വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഫ് ളൈ ഓവറിന്റെ ഡിവൈഡറിലിടിച്ച് തെറിച്ചു താഴേക്കു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മെല്‍വിനെതിരെ കേസെടുത്തിട്ടുണ്ട്.

മരിച്ച സത്യദേവിയുടെ കുടുംബത്തിന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ബി റാംമോഹന്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 കിലോമീറ്ററാണ് ഫ് ളൈ ഓവറില്‍ അനുവദിച്ചിരിക്കുന്ന വേഗത. അടുത്തിടെ ഫ് ളൈ ഓവറിലുണ്ടായ രണ്ടാമത്തെ അപകടമാണിത്.

അടുത്തിടെ വാഹനാപകടത്തില്‍ രണ്ടു പേര്‍ ഫ് ളൈ ഓവറില്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചത്. ഈ ബോര്‍ഡും ഇടിച്ചു തെറിപ്പിച്ചാണു കാര്‍ താഴേക്കു പതിച്ചത്. ബോര്‍ഡ് ദേഹത്തു വീഴാതെ വഴിയാത്രക്കാരി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഫ് ളൈ ഓവര്‍ മൂന്നു ദിവസത്തേക്ക് അടച്ചു.

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിനു ശേഷം തുറക്കാനാണ് മുനിസിപ്പല്‍കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിച്ചതായും മന്ത്രി കെ ടി രാമറാവു പറഞ്ഞു.

ഫ് ളൈ ഓവറിനെതിരെ നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു. അശാസ്ത്രീയമായാണ് ഇതിന്റെ നിര്‍മാണമമെന്നാണ് പ്രധാന പരാതി. ലക്ഷക്കണക്കിനു കാര്‍ ദിവസവും കടന്നു പോകുന്ന റോഡ് കൂടിയാണിത്. കുത്തനെയുള്ള കയറ്റവും പെട്ടെന്നുള്ള വളവും ആവശ്യത്തിനു സൂചനാ ബോര്‍ഡുകളും ഇല്ലാത്തതു പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. നവംബര്‍ ആദ്യവാരത്തില്‍ തുറന്നു കൊടുത്ത ഫ് ളൈ ഓവര്‍ 69.47 കോടി രൂപ ചെലവിട്ട്, സര്‍ക്കാരിന്റെ സ്ട്രാറ്റജിക് റോഡ് ഡവലപ്‌മെന്റ് പ്രോഗ്രാം പ്രകാരമാണു നിര്‍മിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Speeding Car Falls off Hyderabad Flyover After Driver Loses Control, Pedestrian Crushed to Death, Hyderabad, News, Local-News, Accidental Death, Hospital, Treatment, Video, Injured, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?