ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യക്കാരനെ അബൂദബിയിലെ വില്ലയിലേക്ക് തട്ടിക്കൊണ്ടുപോയി വന്‍ തുക തട്ടിയെടുത്തു; ഇമാറാത്തികളായ പ്രതികള്‍ക്ക് 5വര്‍ഷം തടവ് ശിക്ഷ

ദുബൈ: (www.kvartha.com 23.11.2019) ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യക്കാരനെ അബൂദബിയിലെ ഒരു വില്ലയിലേക്ക് തട്ടിക്കൊണ്ടുപോയി വന്‍ തുക തട്ടിയെടുത്തെന്ന കേസില്‍ ഇമാറാത്തികളായ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. 36 ഉം 37 ഉം വയസ്സുള്ള രണ്ട് എമിറാത്തികളെയാണ് ദുബൈ പ്രാഥമിക കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്.

ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന 1.7 ദശലക്ഷം ദിര്‍ഹ ( ഏതാണ്ട് മൂന്നു കോടിയില്‍ അധികം രൂപ)മാണ് പ്രതികള്‍ തട്ടിയെടുത്തത്. 2019 മേയില്‍ ബനിയാസില്‍ ഇന്ത്യക്കാരന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തുവച്ചാണ് പ്രതികള്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. കേസില്‍ പാക്ക് സ്വദേശിയായ ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേരെ കൂടി ഇനി പിടികൂടാനുണ്ട്.

 Two jailed for posing as Interpol officers in Dubai heist, Dubai, News, Gulf, Cheating, Arrested, Court, World

സംഭവത്തെ കുറിച്ച് തട്ടിപ്പിനിരയായ ഇന്ത്യക്കാരന്‍ ദുബൈ പ്രാഥമിക കോടതിയില്‍ പറഞ്ഞത് ഇങ്ങനെയാണ്;

രണ്ട് ഇമാറാത്തികളില്‍ ഒരാള്‍ യുഎന്നിന്റെ പേരിലുള്ള ഒരു രേഖ തന്നെ കാണിക്കുകയും ഇന്റര്‍പോളിനു വേണ്ടി ജോലി ചെയ്യുന്നവരാണെന്ന് സ്വയം പരിചയപ്പെടുത്തുകയുമായിരുന്നു. എന്റെ കയ്യിലെ കറുത്ത ബാഗില്‍ 1.7 ദശലക്ഷം ദിര്‍ഹം പണം ഉണ്ടായിരുന്നു. കമ്പനിയിലേക്കുള്ള പണമായിരുന്നു ഇത്. അവര്‍ ഇന്റര്‍പോളില്‍ നിന്നുള്ളവരാണെന്നാണ് ഞാന്‍ കരുതിയത്. അടുത്തുണ്ടായിരുന്ന കാറിന്റെ പിന്‍ സീറ്റില്‍ എന്നെ ഇരുത്തി. കാറില്‍ വേറെ ഒരാളും ഉണ്ടായിരുന്നു.

കാറില്‍ കയറിയപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞ് ഇയാള്‍ സഹപ്രവര്‍ത്തകന് സന്ദേശം അയച്ചിരുന്നു. ഇന്ത്യക്കാരനെയും കൊണ്ട് പ്രതികള്‍ അബൂദബിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഒരു വില്ലയിലേക്കാണ് പോയത്. ഇവിടെ വച്ചാണ് പാക്ക് സ്വദേശി ബാഗിനെ കുറിച്ച് സംസാരിച്ചത്. പണം എടുക്കുന്നതിന് മുന്‍പ് ഇവര്‍ ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തിയെന്നും കോടതി രേഖകളില്‍ പറയുന്നു.

എന്നാല്‍, പണം കവര്‍ന്ന് സംഘം തിരികെ വരുമ്പോള്‍ തന്നെ ദുബൈ പോലീസ് പ്രതികളെ പിടികൂടി. ഇന്ത്യക്കാരന്റെ സുഹൃത്ത് സംഭവം അറിഞ്ഞ ഉടന്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നു. പാക്ക് സ്വദേശിയാണ് പണത്തെ കുറിച്ചുള്ള വിവരം നല്‍കിയത് എന്നാണ് സ്വദേശികളായ പ്രതികള്‍ പറയുന്നത്.

തട്ടിയെടുത്ത പണം തുല്യമായി വീതിക്കാനായിരുന്നു ഇവരുടെ പദ്ധതി. വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. രണ്ടാമത്തെ പ്രതിയുടെ കൈവശം ഇയാളുടെ പണത്തിന്റെ വീതമുണ്ടായിരുന്നുവെന്നും രേഖകളില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two jailed for posing as Interpol officers in Dubai heist, Dubai, News, Gulf, Cheating, Arrested, Court, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?