കാസര്‍കോട് ജില്ലയിലെ 5 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഏര്‍പെടുത്തിയ നിരോധനാജ്ഞ കലക്ടര്‍ പിന്‍വലിച്ചു

കാസര്‍കോട്: (https://ift.tt/2Q7roha) കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഏര്‍പെടുത്തിയ നിരോധനാജ്ഞ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡി സജിത് ബാബു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ചേര്‍ന്ന ജില്ലാ സുരക്ഷാ സമിതി യോഗത്തില്‍ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹോസ്ദുര്‍ഗ്, ചന്ദേര പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സി ആര്‍ പി സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെ പിന്‍വലിച്ചത്.

ജില്ലയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിന് സഹകരിച്ച എല്ലാ പ്രസ്ഥാനങ്ങളോടും, സുമനസുകളോടും ജില്ലാ ഭരണകൂടം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നതായും കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, District Collector, Kasaragod: Curfew Removed from 5 Police station limits
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?