മക്കളോട് മടങ്ങിയെത്താന്‍ 'അമ്മ' ആവശ്യപ്പെട്ടു; 50-ഓളം യുവാക്കള്‍ ഭീകരപ്രവര്‍ത്തനം ഉപേക്ഷിച്ചു
ശ്രീനഗര്‍: (https://ift.tt/2Cad1k1) ചിനാര്‍ കോര്‍ ആരംഭിച്ച 'അമ്മ' പദ്ധതിയിലൂടെ നിരവധി യുവാക്കള്‍ ഭീകരവാദത്തില്‍ നിന്ന് തിരിച്ച് വന്നു. സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാനായി കശ്മീരില്‍ സൈന്യം നടത്തിയ ശ്രമത്തിന്റെ ഫലമായാണ് അമ്പതോളം യുവാക്കള്‍ ഭീകരപ്രവര്‍ത്തനം ഉപേക്ഷിച്ചതെന്ന് ചിനാര്‍ കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലന്‍ പറഞ്ഞു. കാണാതായ യുവാക്കളെ കണ്ടെത്താനാണ് സേന ഈ രീതി തിരഞ്ഞെടുത്തത്.
ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളില്‍ ഏഴു ശതമാനംപേരും ആദ്യ ആഴ്ചതന്നെ കൊല്ലപ്പെടും. ഒരുവര്‍ഷംകൊണ്ട് 64 ശതമാനംപേര്‍ മരിക്കും. ഇക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തി. എന്നിട്ട്, മക്കളോടു മടങ്ങിയെത്താന്‍ വേണ്ടി ആവശ്യപ്പെടാന്‍ അമ്മമാരോടു പറഞ്ഞു.
പ്രതീക്ഷിച്ചതിലും എളുപ്പത്തിലും വേഗത്തിലുമായിരുന്നു ഇതിന്റെ ഫലമെന്ന് കമാന്‍ഡര്‍ പറഞ്ഞു.
കാണാതായ യുവാകള്‍ക്ക് അവരുടെ അച്ഛനമ്മമാര്‍ അയച്ച സന്ദേശവും ധില്ലന്‍ വാര്‍ത്താലേഖകരെ കാണിച്ചു. തിരിച്ച് വന്നവര്‍ കശ്മീരിന്റെ അമൂല്യ സമ്മാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ മാനവിക പ്രവൃത്തികള്‍ക്ക് ബഹുമാനം നല്കുന്നവരാണിവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ഭീകരപ്രവര്‍ത്തനത്തില്‍ നിന്ന് തിരിച്ച് വന്ന ആരുടേയും മേല്‍വിലാസം വെളിപ്പെടുത്തിയില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, Srinagar, Mother, Terrorism, Soldiers, Humanity, Respect, Address, 'Mother Called'; Fifty Kashmiri Youths Leave Their Terrorist Activities
Powered by Info News For You

Comments
Post a Comment