ഓഡിറ്റോറിയത്തില്‍ വിവാഹചടങ്ങിനു ശേഷം വധുവരന്മാരെ ആനയിച്ചു നീങ്ങിയ ഇരുചക്ര വാഹനങ്ങള്‍ക്കു നേരെ കാര്‍ പാഞ്ഞുകയറി; 4 പേര്‍ക്ക് പരിക്ക്

ചെറുവത്തൂര്‍: (https://ift.tt/2qZQWlW) ഓഡിറ്റോറിയത്തില്‍ വിവാഹചടങ്ങിനു ശേഷം വധുവരന്മാരെ ആനയിച്ചു നീങ്ങിയ ഇരുചക്ര വാഹനങ്ങള്‍ക്കു നേരെ കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കാര്യങ്കോട് സ്വദേശികളായ അഭിഷേക് (17), അമൃതരാജ് (25), അനില്‍ (43), ശ്രീജിത്ത് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മയ്യിച്ച വയല്‍ക്കര ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിനുശേഷം വരന്റെ കാര്യങ്കോട്ടെ വീട്ടിലേക്ക് വധുവരന്മാരെ ആനയിച്ചുപോവുകയായിരുന്നു. മയ്യിച്ച റോഡില്‍ നിന്നും ദേശീയപാതയിലേയ്ക്ക് കയറിയ ഉടനെ ഇരുചക്രവാഹനങ്ങളിലേക്ക് കാറിടിക്കുകയായിരുന്നു. നാല് ബൈക്കും യാത്രികരും റോഡരികിലെ കുഴിയിലേക്ക് തെറിച്ചു വീണു. വരന്റെ സഹോദരനാണ് പരിക്കേറ്റ അഭിഷേക്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Cheruvathur, Injured, Accident, Top-Headlines, Car hit with Bikes; 4 injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?