സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിലായി 4 മരണം

തൃശൂര്‍: (www.kvartha.com 15.11.2019) സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിലായി നാലുമരണം. ദേശീയപാതയില്‍ തൃശൂര്‍ പുതുക്കാട് ജംക്ഷനില്‍ കാറ് ബൈക്കിലിടിച്ച് റിട്ടയേഡ് അധ്യാപകരായ വരന്തരപ്പിള്ളി തോട്ട്യാന്‍ വീട്ടില്‍ ഈനാശു, പറപ്പൂക്കര മുത്രത്തിക്കര എലിഞ്ഞിക്കാടന്‍ ജോസ് എന്നിവര്‍ മരിച്ചു.

പാലക്കാട് ഒലവക്കോട് റോഡില്‍ കല്‍പാത്തിക്ക് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി പെരിന്തല്‍മണ്ണ സ്വദേശി മസറോള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവര്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.

4 died road accident in Kerala, Thrissur, News, Accidental Death, Local-News, Obituary, Alappuzha, Injured, Hospital, Treatment, Kerala

ആലപ്പുഴ ചേര്‍ത്തലയില്‍ നിയന്ത്രണംവിട്ട ബൈക്ക് കടയിലേക്ക് പാഞ്ഞുകയറി ഇടുക്കി സ്വദേശി സംഗീത് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ജ്യോതിഷിനെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 4 died road accident in Kerala, Thrissur, News, Accidental Death, Local-News, Obituary, Alappuzha, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?