കുട്ടിഡ്രൈവിംഗ്; 4 പേര്‍ക്കെതിരെ കേസെടുത്തു, കൈകാണിച്ചിട്ട് നിര്‍ത്താതെ ഓടിച്ചുപോയതിന് മറ്റൊരു കേസും

കാസര്‍കോട്: (https://ift.tt/2X21aye) പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കിയതിന് നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നുള്ളിപ്പാടിയില്‍ വെച്ച് കെ എല്‍ 14 ജി 6648 നമ്പര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ ആര്‍ സി ഉടമ മൊഗ്രാല്‍ പുത്തൂരിലെ അഹ് മദ് ഫയാസിനെതിരെയും, ഓള്‍ഡ് പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്നും ജി എ 08 ബി 9907 നമ്പര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ ആസാദ് നഗറിലെ ഫാത്വിമയ്‌ക്കെതിരെയും പോലീസ് കേസെടുത്തു.

പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് കെ എല്‍ 14 ഡബ്ല്യു 8608 നമ്പര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ എരിയാലിലെ സുലൈമാനെതിരെയും, കെ എല്‍ 14 ഡബ്ല്യു 8495 നമ്പര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ കുശാല്‍നഗറിലെ ഹനീഫയ്‌ക്കെതിരെയും ടൗണ്‍ പോലീസ് കേസെടുത്തു. ട്രിപ്പിളടിച്ച് വരികയായിരുന്ന കെ എല്‍ 14 എസ് 2757 നമ്പര്‍ സ്‌കൂട്ടര്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയതിനും പോലീസ് കേസെടുത്തു. ബാങ്കില്‍ റോഡില്‍ വെച്ചാണ് വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, case, case, Police, Minor driving: Case against 4
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?