രണ്ടായിരം രൂപ പന്തയത്തിന് ഒറ്റയടിക്ക് 41 മുട്ട കഴിച്ച യുവാവിന് ദാരുണാന്ത്യം


ദേശീയം (www.evisionnews.co): ഉത്തര്‍ പ്രദേശിലെ ജോന്‍പുര്‍ ജില്ലയില്‍ പന്തയം വച്ച് 41മുട്ട തിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. 42കാരനായ സുഭാഷ് യാദവാണ് മരിച്ചത്. ജോന്‍പുരിലെ ബിബിഗഞ്ച് മാര്‍ക്കറ്റിലാണു സംഭവം. സുഹൃത്തിനൊപ്പമാണ് സുഭാഷ് മാര്‍ക്കറ്റിലെത്തിയത്. തുടര്‍ന്ന് ഒറ്റയിരിപ്പിന് എത്ര മുട്ട കഴിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇവര്‍ തമ്മില്‍ തകര്‍ക്കമായി. ഒടുവില്‍ 50മുട്ട കഴിക്കുന്നയാള്‍ക്ക് 2000 രൂപ നല്‍കുമെന്ന പന്തയത്തിലെത്തി കാര്യങ്ങള്‍. പന്തയം സ്വീകരിച്ച സുഭാഷ് മുട്ട കഴിച്ചു തുടങ്ങി.

41മുട്ട ഒറ്റയടിക്ക് കഴിച്ച സുഭാഷ് 42-ാമത്തെ മുട്ട കഴിക്കാന്‍ തുടങ്ങിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ സുഭാഷിനെ ഉടന്‍ തന്നെ തൊട്ടടുത്തു ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കു മാറ്റി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സുഭാഷ് മരിച്ചു. ഒറ്റയടിക്കു കൂടുതല്‍ മുട്ടകള്‍ കഴിച്ചതാകാം മരണകാരണമെന്നാണു ഡോക്ടര്‍മാരുടെ നിഗമനം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?