ഷാനവാസിന്റെ കൊല: 2 പേര്‍ പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: (https://ift.tt/2PKLRbp)  ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ഷാനവാസിന്റെ (27) കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. കുമ്പള സ്വദേശിയായ ഒരാളും, കാസര്‍കോട് സ്വദേശിയായ മറ്റൊരാളുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

മൂന്നു പേര്‍ ചേര്‍ന്നാണ് കൃത്യം നിര്‍വ്വഹിച്ചത്. ഒക്ടോബര്‍ 20ന് ആനവാതുക്കലിലെ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. യുവാവിന്റെ വയറില്‍ കുത്തേറ്റതായാണ് പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമായത്.

എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാനവാസ് മൂന്നു വര്‍ഷം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ ആവശ്യത്തിനായി നാട്ടിലെത്തിയതായിരുന്നു. സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ഷാനവാസ്. ഇതിനു പിന്നാലെയാണ് 24 ദിവസങ്ങള്‍ക്കു ശേഷം മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. പുറത്തെടുക്കുന്നതിനിടെ തലയോട്ടി വേര്‍പെട്ടുപോയതിനാല്‍ പിറ്റേന്ന് വെള്ളം വറ്റിച്ച ശേഷമാണ് തലയോട്ടി കണ്ടെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Shanavas  Murder; 2 arrested, kasaragod, Kerala, news, Murder-case, Trending, Uliyathaduka, Natives, Killed, < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?