തെരഞ്ഞെടുപ്പുഫലം വന്ന് 26 ദിവസം; മഹാരാഷ്ട്രയില്‍ ഭരണ കാര്യത്തില്‍ അനിശ്ചിത്വം തുടരുന്നു; അയോധ്യ യാത്ര മാറ്റിവെച്ച് ഉദ്ദവ് താക്കറെ
മുംബൈ: (www.kvartha.com 19.11.2019) തെരഞ്ഞെടുപ്പുഫലം വന്ന് 26 ദിവസമായിട്ടും മഹാരാഷ്ട്രയില്‍ ഭരണ കാര്യത്തില്‍ അനിശ്ചിത്വം തുടരുന്നു. മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തര്‍ക്കമാണ് അനിശ്ചിതത്വത്തിന് കാരണം. തനിച്ച് ഭൂരിപക്ഷം കിട്ടാത്തതിനെ തുടര്‍ന്ന് കൂടുതല്‍ സീറ്റ് ലഭിച്ചെങ്കിലും ബി ജെ പിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ശിവസേനയുമായി സഖ്യത്തില്‍ ഏര്‍പെടാന്‍ തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രി കസേരയെ ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ബി ജെ പി പിന്‍മാറുകയുമായിരുന്നു.
തുടര്‍ന്ന് എന്‍ സി പിയും ശിവസേനയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരിക്കാന്‍ തീരുമാനിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല. ഇതിനിടെ അതീവ ഗൗരവമായി കോണ്‍ഗ്രസും എന്‍സിപിയും തമ്മിലും, തുടര്‍ന്ന് ഇരുപാര്‍ട്ടികളുടെ നേതാക്കള്‍ ശിവസേനയുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലും അതൊന്നും തനിക്കറിയില്ല എന്ന മട്ടിലാണ് പവാര്‍ കഴിഞ്ഞദിവസം ഡെല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടത്.
എന്‍സിപിയും സേനയും കോണ്‍ഗ്രസും ചേര്‍ന്നു തയാറാക്കിയ പൊതുമിനിമം പരിപാടിയുടെ കരട് മൂന്നു പാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വത്തിനും കൈമാറിയിരുന്നു. എന്നാല്‍, പൊതുമിനിമം പരിപാടിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഡെല്‍ഹിയില്‍ പോയ പവാര്‍ അക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമായി സംസാരിച്ചില്ലെന്നാണു പ്രതികരിച്ചത്.
എന്‍ സി പിയുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമോയെന്ന ചോദ്യത്തിനു കൃത്യമായ മറുപടി നല്‍കാതിരുന്ന പവാര്‍, അവര്‍ തന്റെ പാര്‍ട്ടിയുടെ പ്രധാന എതിരാളിയാണെന്നു മാത്രം പ്രതികരിക്കുകയായിരുന്നു.
തങ്ങള്‍ക്ക് 170 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന ശിവസേനയുടെ പ്രതികരണത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ '170'നെക്കുറിച്ചു തനിക്കറിയില്ലെന്നും പറഞ്ഞവരോടു ചോദിക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോണ്‍ഗ്രസും എന്‍സിപിയുമായുള്ള ചര്‍ച്ചകള്‍ തുടരും. ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം അനുസരിച്ചായിരിക്കും മുന്നോട്ടു നീങ്ങുക. സര്‍ക്കാര്‍ രൂപീകരണത്തിനു ആറുമാസം സമയമുള്ളതിനാല്‍ ധൃതി എന്തിനാണെന്നും പവാര്‍ ചോദിച്ചു.
അതിനിടെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ 24ന് നടത്താനിരുന്ന അയോധ്യ യാത്ര മാറ്റിവച്ചു. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും അടുക്കുന്നതിനു ശിവസേനയുടെ ഹിന്ദുത്വ അജണ്ട തടസ്സമാണെന്ന നിലപാട് കോണ്‍ഗ്രസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണു സോണിയ - ശരദ് പവാര്‍ കൂടിക്കാഴ്ച ആരംഭിക്കുന്നതിനു മുന്‍പു അയോധ്യ യാത്ര മാറ്റിവയ്ക്കുന്നതായി ശിവസേന വ്യക്തമാക്കിയത്.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ പുരോഗമിക്കുന്നതിനാലാണു യാത്ര മാറ്റിവയ്ക്കുന്നത് എന്നാണു പാര്‍ട്ടിയുടെ വിശദീകരണം. ഈ മാസം ഒമ്പതിന് അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണു 24ന് അവിടം സന്ദര്‍ശിക്കുമെന്ന് ഉദ്ധവ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഇതേ തീയതിയില്‍ ഉദ്ധവ് താക്കറെ കുടുംബ സമ്മേതം അയോധ്യയില്‍ ദര്‍ശനം നടത്തിയിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ പുരോഗമിക്കുകയാണ്. നിര്‍ണായകമായ പല തീരുമാനങ്ങളും വേണ്ടി വരുമെന്നതിനാല്‍ മുംബൈയില്‍ നിന്നു മാറി നില്‍ക്കേണ്ടെന്നും അയോധ്യ യാത്ര തല്‍ക്കാലം മാറ്റിവയ്ക്കാനുമാണ് ഉദ്ധവ് താക്കറെയുടെ തീരുമാനമെന്നും മുതിര്‍ന്ന ശിവസേന നേതാവ് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ അയോധ്യ സന്ദര്‍ശിക്കുന്നതു സുരക്ഷ ഏജന്‍സികള്‍ വിലക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 26 days after the result, the parties could not find a way to form Cabinet, Mumbai, News, Politics, Maharashtra, Chief Minister, Trending, BJP, Congress, NCP, National.

Powered by Info News For You

Comments
Post a Comment