കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് 25 വയസ്; യുവജന മുന്നേറ്റത്തിന്റെ കനലാളുന്ന സ്മരണയില്‍ നാടെങ്ങും അനുസ്മരണ പരിപാടികള്‍

കണ്ണൂര്‍: (www.kvartha.com 25.11.2019) കേരളത്തിലെ ഇടത് യുവജന പ്രസ്ഥാനങ്ങളുടെ അവകാശ സമരങ്ങളുടെ നാഴിക കല്ലായ് മാറിയ കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് തിങ്കളാഴ്ച 25 വയസ്സ്. വിദ്യാഭ്യാസ കച്ചവടത്തിനും സ്വാശ്രയഅഴിമതിക്കുമെതിരായ ഡിവൈഎഫ്‌ഐ സമരത്തിന്റെ ഭാഗമായി, കൂത്തുപറമ്പില്‍ സഹകര ബാങ്ക് ഉദ്ഘാടനം ചെയ്യാനെത്തിയ എംവിരാഘവനെ തടയാനും കരിങ്കൊടി കാണിക്കാനുമെത്തിയ സമര സഖാക്കള്‍ക്ക് നേരെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ അഞ്ച് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കെ കെ രാജീവന്‍, കെ വി റോഷന്‍, ഷിബുലാല്‍, സി ബാബു, കെ മധു എന്നിവരാണ് 1994 നവമ്പര്‍ 25ന് നടന്ന വെടിവെപ്പില്‍ മരിച്ചത്.

Kannur, Kerala, News, Protest, Education, DYFI, Dead, Police, Inauguration, Koothuparamba martyr turns 25 years old;

യുവജന മുന്നേറ്റത്തിന്റെ ജ്വലിക്കുന്ന സ്മരണയില്‍ നാടെങ്ങും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. കൂത്തുപറമ്പിലെ സമരഭൂമിയില്‍ പതിനായിരങ്ങള്‍ സംഗമിക്കും. ദിനാചരണത്തോടനുബന്ധിച്ച് ഞായറാഴ്ച അഞ്ച് രക്തസാക്ഷിഗ്രാമങ്ങളില്‍ അനുസ്മരണ റാലിയും പൊതുസമ്മേളനവുമുണ്ടായി. ബലികുടീരങ്ങളില്‍നിന്നുള്ള ദീപശിഖ തിങ്കളാഴ്ച സമരഭൂമിയില്‍ ജ്വലിപ്പിക്കും. കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിന് അനുസ്മരണ സമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, Kerala, News, Protest, Education, DYFI, Dead, Police, Inauguration, Koothuparamba martyr turns 25 years old;


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?