വധശ്രമക്കേസിലെ പ്രതിയെ ജാമ്യത്തിലിറങ്ങി 24 മണിക്കൂറിനുള്ളില്‍ കൊലപ്പെടുത്തിയ കേസ്; 6 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

മംഗളൂരു: (https://ift.tt/2JUUdti)  വധശ്രമക്കേസിലെ പ്രതിയെ ജാമ്യത്തിലിറങ്ങി 24 മണിക്കൂറിനുള്ളില്‍ കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളെ ജീവപര്യന്തം തടവിനും 3,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഗോറിഗുഡ്ഡയിലെ നിഷാങ്ക് പൂജാരി (28), വിനേഷ് കുമാര്‍ (30), പ്രവീണ്‍ പൂജാരി (42), മുളിഹിത്ലുവിലെ സച്ചിന്‍ ഷെട്ടി (22), ജപ്പിനമൊഗരുവിലെ ഗണേഷ് കുലാല്‍ (34), ജപ്പു കുട്പാടിയിലെ സന്ദീപ് ഷെട്ടി (33) എന്നിവരെ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മംഗളൂരു വലന്‍ഷ്യ ഗോറിഗുഡ്ഡയിലെ മെല്‍റിക് ഡിസൂസയെ (21) കൊലപ്പെടുത്തിയ കേസിലാണ് വിധിയുണ്ടായിരിക്കുന്നത്.

2017 ഡിസംബര്‍ 25നാണ് മെല്‍റിക് കൊല്ലപ്പെട്ടത്. നിരവധി കേസുകളില്‍ പ്രതിയായ മങ്കിസ്റ്റാന്‍ഡ് വിജയിന്റെ വിശ്വസ്ഥനായിരുന്നു മെല്‍റിക്. ബന്നഞ്ചെ രാജ എന്നയാളുടെ സംഘത്തിലുണ്ടായിരുന്ന സന്ദീപ് ഷെട്ടിയെ നഗരമധ്യത്തിലെ മല്ലിക്കട്ടയില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മെല്‍റിക് ജാമ്യത്തിലിറങ്ങിയ ഉടനെയാണ് സംഘം കൃത്യം നടത്തിയത്.

മെല്‍റികിന്റെ സഹോദരങ്ങളും അമ്മയും വിദേശത്താണ്. 75 കാരിയായ മുത്തശിക്ക് ഒപ്പമായിരുന്നു താമസം. സംഭവ ദിവസം രാവിലെ ക്രിക്കറ്റ് കളിക്കാന്‍ പോയ മെല്‍റിക് വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ അക്രമികള്‍ വീടു വളയുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട മെല്‍റിക് പൊലീസിനെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. എന്നാല്‍ അവര്‍ എത്തും മുമ്പ് അക്രമികള്‍ വീട്ടില്‍ കയറി യുവാവിനെ മാരകമായി വെട്ടിപ്പരുക്കേല്‍പിച്ചിരുന്നു. പോലീസ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

ഇതേ കോമ്പൗണ്ടിലെ മറ്റൊരു വീട്ടില്‍ അമ്മാവനും അമ്മായിയും താമസിക്കുന്നുണ്ട്. കേസിലെ പ്രധാന സാക്ഷിയായിരുന്ന മുത്തശ്ശി കോടതിയില്‍ മൊഴി നല്‍കി ദിവസങ്ങള്‍ക്കകം മരിച്ചു. സാക്ഷികളായിരുന്ന അമ്മാവനും അമ്മായിയും വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. കേസില്‍ മൊത്തം 30 സാക്ഷികളെ വിസ്തരിച്ച കോടതി 54 രേഖകളും പരിശോധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Mangalore, Kerala, news, Murder-case, accused, Murder-attempt, Karnataka, National, Mangaluru : Six get life term, Rs 3,000 fine for murdering 21-year-old youth   < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?