എന്‍.എസ്.എല്‍ സോക്കര്‍ ലീഗ് നവംബര്‍ 23ന്: ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് (www.evisionnews.co): ലിസ്ബന്‍ എഫ്.സി നടത്തുന്ന എന്‍.എസ്.എല്‍ സീസണ്‍-4 നാരമ്പാടി സോക്കര്‍ ലീഗിന് നവംബര്‍ 23ന് കൊടിയേറും. ആറു ടീമുകളായി നൂറില്‍ പരം കായിക താരങ്ങള്‍ അണിനിരക്കുന്ന സോക്കാര്‍ മാമാങ്കം തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ലിസ്ബന്‍ എഫ്.സി നടത്തുന്നത്. നാടിന്റെ ഐക്യവും കായിക ബോധവും വാര്‍ത്തെടുക്കാന്‍ ഇത്തരത്തിലുള്ള മത്സരങ്ങള്‍ ഏറെ വിലകല്‍പ്പിക്കുന്നുവെന്ന് ക്ലബ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. 

ലോഗോ പ്രകാശനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ക്ലബ് വൈസ് പ്രസിഡന്റ് നിസാം കെ.ബിക്ക് നല്‍കി നിര്‍വഹിച്ചു. ക്ലബ് ട്രഷറര്‍ അബ്ദുള്ള, ജോ. സെക്രട്ടറി തഫ്ഷീര്‍ മുഹമ്മദ്, എന്‍എസ്എല്‍ വൈസ് ചെയര്‍മാന്‍ ആരിഫ്, മറ്റു അംഗങ്ങളായ ശാക്കിര്‍, സിദ്ദിഖ്, ഖാദര്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?