23 വര്‍ഷം പ്രവാസ ജീവിതം; ജോലിത്തിരക്കിനിടയില്‍ ആശ്രയമായിരുന്ന പുസ്തകങ്ങള്‍ ജീവിതത്തിന് നിറമേകി, അക്ഷരങ്ങളെ പ്രണയിച്ച ഈ കാസര്‍കോട് സ്വദേശി എഴുത്തുകാരനായി ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍
ഷാര്‍ജ: (www.kvartha.com 08.11.2019) ഷാര്‍ജയില്‍ 23 വര്‍ഷം പ്രവാസിയായിരുന്നു കാസര്‍കോട് ചെര്‍ക്കള സ്വദേശിയായ ഇബ്രാഹിം ചെര്‍ക്കള. ജോലിത്തിരക്കിനിടയില്‍ അദ്ദേഹത്തിന് ആശ്രയമായിരുന്നത് പുസ്തകങ്ങളായിരുന്നു. അക്ഷരങ്ങളെ പ്രണയിച്ച ഈ കാസര്‍കോട് സ്വദേശി ഇതിനകം രചിച്ചത് 14 പുസ്തകങ്ങള്‍. തന്റെ ഏറ്റവും പുതിയ പ്രവാസം, കാലം, ഓര്‍മ എന്ന പുസ്തകമായി ഇബ്രാഹിം ചെര്‍ക്കള ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെത്തി. ഷാര്‍ജയില്‍ ഗ്രോസറി നടത്തിയിരുന്ന ഈ 61കാരന്‍ ആറു വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയെത്തിയത്.
ആദ്യ പുസ്തകം ശാന്തിതീരം അകലെയ്ക്ക് 2012ല്‍ പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് കഥയും നോവലുകളും അനുഭവക്കുറിപ്പുമെല്ലാം അദ്ദേഹത്തിന്റെ സൃഷ്ടിയില്‍ നിന്നും ഉടലെടുത്തു. ചെറുപ്പത്തിലേ വായനയുണ്ടായിരുന്നതായും പിതാവ് അതിനെ ഏറെ പ്രോത്സാഹിപ്പിക്കാറുമുണ്ടായിരുന്നുവെന്നും വായനയോടുള്ള പ്രതിപത്തി അധ്യാപകര്‍ക്കു തന്നെ പ്രിയപ്പെട്ടവനാക്കിത്തീര്‍ത്തിരുന്നുവെന്നും ഇബ്രാഹിം പറയുന്നു.
ബോവിക്കാനം കസ്തൂര്‍ബാ വായനശാലയും കാസര്‍കോട് നഗരത്തിലെ ലൈബ്രറിയും അദ്ദേഹത്തിന്റെ അക്ഷരങ്ങളോടുള്ള പ്രണയത്തെ ദൃഢതയുള്ളതാക്കി. ജോലിത്തിരക്കിനിടയില്‍ ആശ്രയമായിരുന്ന പുസ്തകങ്ങളും എഴുത്തുമില്ലാത്ത ജീവിതം തനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sharjah, News, Gulf, World, Writer, Ibrahim Cherkala, Book, Kasaragod writer Ibrahim Cherkala

Powered by Info News For You

Comments
Post a Comment