രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനാവാന്‍ ഒരുങ്ങി മായങ്ക് പ്രതാപ് സിങ്; മാതാപിതാക്കളോടും അധ്യാപകരോടും നന്ദി അറിയിച്ച് 21കാരന്‍

ജയ്പുര്‍: (www.kvartha.com 22.11.2019) രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനാവാന്‍ ഒരുങ്ങി മായങ്ക് പ്രതാപ് സിങ്. ജയ്പൂര്‍ മന്‍സരോവര്‍ സ്വദേശിയായ മായങ്ക് 2018 ലെ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയില്‍ മികച്ച വിജയം നേടിയാണ് ചരിത്രം കുറിയ്ക്കാനൊരുങ്ങുന്നത്. ജഡ്ജിമാര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനവും പ്രാധാന്യവുമാണ് തന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചതെന്ന് മായങ്ക് പറയുന്നു.

2014 ലാണ് മായങ്ക് അഞ്ച് കൊല്ലത്തെ എല്‍എല്‍ബി കോഴ്സില്‍ പ്രവേശനം നേടിയത്. ഇക്കൊല്ലം ഏപ്രിലില്‍ പഠനം പൂര്‍ത്തിയാക്കി നിയമബിരുദം കരസ്ഥമാക്കിയ മായങ്ക് സംസ്ഥാന ജുഡീഷ്യല്‍ പരീക്ഷയേയും അഭിമുഖീകരിച്ചു. നേരത്തെ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുക്കാനുള്ള അടിസ്ഥാനപ്രായപരിധി 23 വയസായിരുന്നു. ഇക്കൊല്ലമാണ് അത് 21 ആയി കുറച്ചത്. അതുകൊണ്ടുതന്നെ തനിക്ക് ഈ വര്‍ഷം തന്നെ പരീക്ഷയെഴുതാന്‍ സാധിച്ചുവെന്നും മായങ്ക് പറയുന്നു.

 21-year-old Jaipur boy set to become India's youngest judge,Jaipur, News, Education, Lawyers, Judge, National.

പ്രായപരിധിയില്‍ കുറവ് വരുത്തിയത് ജുഡീഷ്യല്‍ സര്‍വീസില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ സഹായമാവുമെന്നും ആദ്യ ശ്രമത്തില്‍ തന്നെ പരീക്ഷയില്‍ വിജയം നേടാനായതില്‍ സന്തോഷമുണ്ടെന്നും അതിന് സഹായിച്ച മാതാപിതാക്കളോടും അധ്യാപകരോടും നന്ദിയുണ്ടെന്നും മായങ്ക് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 21-year-old Jaipur boy set to become India's youngest judge,Jaipur, News, Education, Lawyers, Judge, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?