ബ്യൂട്ടി പാര്‍ലറിലെ യുവതിക്കെന്ന് കരുതി നെയിംബോര്‍ഡിലുണ്ടായിരുന്ന നമ്പറിലേക്ക് നിരന്തരം അശ്ലീല സന്ദേശമയച്ചു, കിട്ടിയത് യുവതിയുടെ അമ്മയുടെ ഫോണിലേക്ക്, മഞ്ചേശ്വരം സ്വദേശിയായ 19കാരന് പിന്നീട് സംഭവിച്ചത്..!

കാഞ്ഞങ്ങാട്: (https://ift.tt/2XvEMxz)  ബ്യൂട്ടി പാര്‍ലറിലെ യുവതിക്കെന്ന് കരുതി കടയ്ക്ക് മുന്നിലെ നെയിംബോര്‍ഡിലുണ്ടായിരുന്ന നമ്പറിലേക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച യുവാവിന് പണി കിട്ടി. യുവാവ് അയച്ച സന്ദേശങ്ങളെല്ലാം ലഭിച്ചത് യുവതിയുടെ അമ്മയുടെ ഫോണിലേക്കായിരുന്നു. യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലര്‍ ആണെങ്കിലും നെയിം ബോര്‍ഡില്‍ അമ്മയുടെ നമ്പര്‍ കൊടുത്തതാണ് യുവാവിന് മുട്ടന്‍ പണി കിട്ടാനിടയാക്കിയത്.

അശ്ലീല സന്ദേശം ലഭിച്ച സ്ത്രീ ഇതോടെ പോലീസില്‍ പരാതി നല്‍കി. സ്ത്രീയുടെ പരാതിയില്‍ വെള്ളരിക്കുണ്ടിലെ ഹോട്ടലില്‍ ജീവനക്കാരനായ മഞ്ചേശ്വരം സ്വദേശി സിദ്ദീഖിനെ(19) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. സിദ്ദീഖ് ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്തുതന്നെയാണ് ബ്യൂട്ടിപാര്‍ലറും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kanhangad, Kerala, news, Mobile Phone, Woman, complaint, Hotel worker trapped after sending obscene messages to women's mobile phone     < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?