ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ 17കാരിയായ മകളെ അമ്മ തീകൊളുത്തി കൊന്നു; കൃത്യത്തിനുശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ചെന്നൈ: (www.kvartha.com 23.11.2019) ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ 17കാരിയായ മകളെ അമ്മ തീകൊളുത്തി കൊന്നു. ചെന്നൈ നാഗപട്ടണത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വാഴ്മംഗലം സ്വദേശിനി ജനനിയെയാണ് അമ്മ ഉമാ മഹേശ്വരി തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും നാഗപട്ടണം ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
2016 മുതല്‍ ഇവരുടെ ഗ്രാമത്തിലെ തന്നെ ഇരുപത്തിനാലുകാരനായ ദളിത് യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞ അമ്മ ബന്ധത്തെ എതിര്‍ക്കുകയും പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ പഠനം നിര്‍ത്തി വെക്കുകയും ചെയ്തു.

സംഭവ ദിവസം രാത്രി പെണ്‍കുട്ടിയും അമ്മയും തമ്മില്‍ ഇതേചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിനിടയില്‍ മാതാവ് പെട്രോള്‍ ഒഴിച്ച് മകളെ തീകൊളുത്തുകയുമായിരുന്നുവെന്ന് നാഗപട്ടണം ഡെപ്യൂട്ടി സൂപ്രണ്ട് എന്‍ മുരുഗവേല്‍ പറയുന്നു. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും മുരുഗവേല്‍ പറഞ്ഞു. എന്നാല്‍ ദളിത് യുവാവ് ഇതുസംബന്ധിച്ച് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും മുരുഗവേല്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അമ്മയുടെ അനുമതിയോടെ വിവാഹം ചെയ്യാനാണ് തങ്ങള്‍ തീരുമാനിച്ചതെന്ന് സംഭവത്തെ കുറിച്ച് യുവാവ് പ്രതികരിച്ചു. എന്നാല്‍ താനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ അമ്മ പെണ്‍കുട്ടിയെ നിരന്തരമായി നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പെണ്‍കുട്ടിയെ ജീവനോടെ ചുട്ടുകൊന്നതെന്നും തന്റെ ജാതിയാണ് പ്രശ്‌നമെന്നും യുവാവ് പറയുന്നു. സംഭവത്തില്‍ ഉടന്‍ തന്നെ പരാതി നല്‍കുമെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: In Tamil Nadu, mother burns daughter alive over alleged relationship with Dalit man, Chennai, News, Local-News, Murder, Crime, Criminal Case, Injured, hospital, Treatment, Police, National.

Powered by Info News For You

Comments
Post a Comment