കര്‍ണാടകയില്‍ 17 വിമത എം എല്‍ എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീം കോടതി; രാജിയും അയോഗ്യതയും തമ്മില്‍ ബന്ധമില്ല; തെരഞ്ഞെടുപ്പില്‍ മത്സരിക്കാം; ബി ജെ പിക്ക് ആശ്വാസം

ന്യൂഡല്‍ഹി: (www.kvartha.com 13.11.2019) കര്‍ണാടകയില്‍ 17 വിമത എം എല്‍ എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്‍ സ്പീക്കര്‍ രമേഷ് കുമാറിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് അയോഗ്യരാക്കപ്പെട്ട എം എല്‍ എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. രാജിയും അയോഗ്യതയും തമ്മില്‍ ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് വിധിയില്‍ പറയുന്നു. നിയമസഭയുടെ കാലവധി അവസാനിക്കുന്ന 2023 വരെ 17 എം എല്‍ എമാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ടായിരുന്നു നേരത്തെ സ്പീക്കര്‍ പുറപ്പെടുവിപ്പിച്ച ഉത്തരവ്. 13 കോണ്‍ഗ്രസ്, മൂന്ന് ദള്‍, ഒരു കെ പി ജെ പി എം എല്‍ എ എന്നിവരെയാണ് അയോഗ്യരാക്കിയത്. അതേസമയം വീണ്ടും മത്സരിക്കാമെന്ന സുപ്രീം കോടതി വിധി യെദ്യൂരപ്പ സര്‍ക്കാരിന് വലിയ ആശ്വസമാണ് നല്‍കുന്നത്.

 SC Upholds Disqualification of 17 Congress-JDS MLAs But Allows Them to Contest Dec 5 Karnataka Bypolls, New Delhi, News, Supreme Court of India, Politics, Karnataka, MLA, Trending, National

ഭരണപക്ഷത്തെ 17 എം എല്‍ എമാര്‍ കാലുമാറി ബി ജെ പി പക്ഷത്തേക്ക് ചാഞ്ഞതോടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യസര്‍ക്കാരിന് താഴെയിറങ്ങേണ്ടി വന്നത്. 225 അംഗ കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ 105 അംഗങ്ങളുടെ പിന്തുണയോടെയാണ് ബി ജെ പി അധികാരം പിടിച്ചെടുത്തത്. സഖ്യ സര്‍ക്കാരിന് 99 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതാ വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറണമെന്നാണു മുന്‍ സ്പീക്കര്‍ രമേഷ് കുമാറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചത്. നിയമസഭയില്‍ നിന്ന് ഒഴിവാകാനല്ല, അടുത്ത സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാനാണ് അയോഗ്യരായ എം എല്‍ എമാര്‍ രാജി വച്ചത്. ഒരു എം എല്‍എക്കു രാജിവച്ച് മറ്റൊരു കക്ഷിയില്‍ ചേരാന്‍ പാടില്ലേയെന്നു കോടതി ചോദ്യമുന്നയിച്ചു. നടപ്പു നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 വരെ ഇവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എങ്ങനെയാണു വിലക്കിയതെന്നും കോടതി ചോദിച്ചിരുന്നു.

കൂറുമാറിയ എംഎല്‍എമാരുടെ രാജി യാന്ത്രികമായി പരിഗണിക്കാന്‍ മുന്‍ സ്പീക്കര്‍ക്ക് കഴിയുമായിരുന്നില്ലെന്നും സമഗ്രമായാണ് അദ്ദേഹം ഇക്കാര്യം കൈകാര്യം ചെയ്തതെന്നും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു. നിയമസഭാംഗത്തിനു രാജിവയ്ക്കാനുള്ള അവകാശം ഭരണഘടന നിഷേധിക്കുന്നില്ലെന്നും സ്പീക്കര്‍ അത് അംഗീകരിക്കണമെന്നും ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിനെ സോളിസിറ്റര്‍ ജനറല്‍ ധരിപ്പിച്ചു.

ഭരണഘടനയിലെ 190(3) വകുപ്പു പ്രകാരം, സ്വമേധയായല്ലാത്ത രാജി മാത്രമേ തള്ളേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ്- ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് കൂട്ടു നിന്നതിനാണ് 17 എംഎല്‍എമാരെ മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SC Upholds Disqualification of 17 Congress-JDS MLAs But Allows Them to Contest Dec 5 Karnataka Bypolls, New Delhi, News, Supreme Court of India, Politics, Karnataka, MLA, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?