മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് വിഷം കഴിച്ച് മരിച്ചു; സംഭവം അറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍സുഹൃത്ത് ഗുരുതരാവസ്ഥയില്‍; 15പേര്‍ക്കെതിരെ കേസ്
മലപ്പുറം: (www.kvartha.com 12.11.2019) മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് വിഷം കഴിച്ച് മരിച്ചു. സംഭവം അറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍സുഹൃത്ത് ഗുരുതരാവസ്ഥയില്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചത്. ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു ഷാഹിര്‍.
പ്രണയം അറിയാനിടയായ യുവതിയുടെ ബന്ധുക്കള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ഷാഹിറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അനിയന്‍ ഷിബിലിന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടര്‍ന്ന് ഷാഹിറിന് ഒരു ഫോണ്‍ കോള്‍ വരികയും അവിടെ നിന്നും ബൈക്കിലൂടെ യാത്ര ചെയ്യുകയും ചെയ്തു.
എന്നാല്‍ ഷാഹിറിന് പിന്നാലെ എത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവരം അറിഞ്ഞ് അമ്മ ഷൈലജയോടൊപ്പം സ്ഥലത്തെത്തിയ അനുജന്‍ ഷിബിലിനെയും സംഘം മര്‍ദിച്ചു. രാത്രി ഒന്‍പതുമുതല്‍ പന്ത്രണ്ടുമണിവരെ മര്‍ദിച്ചതായാണ് പരാതി. ഷാഹിറിന്റെ മൊബൈല്‍ഫോണ്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു.
പിന്നീട് വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നുവെന്ന് ബന്ധു പറയുന്നു. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth committed suicide after mob lynching in Malappuram, Malappuram, News, Local-News, Police, Kozhikode, Medical College, Treatment, Attack, Kerala.

Powered by Info News For You

Comments
Post a Comment