നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നബി ദിന റാലിക്ക് തത്കാലം അനുമതിയില്ല; തീരുമാനം രാത്രി 11 മണിക്ക് ശേഷമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട്: (https://ift.tt/2Nt8GPn) നിരോനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നബി ദിന റാലിക്ക് അനുമതിയില്ല. തീരുമാനം രാത്രി 11 മണിക്ക് ശേഷം അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബാബരി മസ്ജിദ്-രാമജന്മഭൂമി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്തേര, ഹോസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങള്‍ ഇതുമായി പൂര്‍ണമായും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ഛിദ്രശക്തികളെ ഒറ്റപ്പെടുത്തുന്നതിന്നുള്ള അവസരമായി ഇത് മുഴുവന്‍ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഓരോ ആറു മണിക്കൂറും സ്ഥിതിഗതികള്‍ വീക്ഷിക്കുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. സ്ഥിതി ശാന്തമാണെങ്കില്‍ രാത്രി 11 മണിക്കു ശേഷം മാത്രമേ ഇതുസംബന്ധിച്ച് അന്തിര തീരുമാനമുണ്ടാവുകയുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, District Collector, Milad-e-Shereef, Trending, No permission for Milad Rally in curfew announced places
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?