ഉള്ളി വില 100ലേക്ക്: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്രം


ദേശീയം (www.evisionnews.co): കുതിച്ചു കയറുന്ന ഉള്ളിവില പിടിച്ചു നിര്‍ത്താന്‍ വിദേശത്ത് നിന്നും ഉള്ളി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രം. ഇത് സംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം ഉള്ളിയുടെ ഗുണമേന്മ ഉറപ്പാക്കാനും വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കി.

രാജ്യത്തെ നിലവിലെ ഉള്ളിയുടെ വിലയും ലഭ്യതയും വകുപ്പ് ഒരു അന്തര്‍ മന്ത്രാലയ സമിതി വഴി അവലോകനം ചെയ്തു. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് രാജ്യത്തെ ക്ഷാമം പരിഹരിക്കാനാണ് വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ഉള്ളിയുടെ ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്താനും തീരുമാനമായി.

നവംബര്‍ നാലോടെ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപ വരെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന് പരമാവധി അളവ് നല്‍കാന്‍ നാഫെഡിന് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് മൊത്തില്‍ ഉള്ളി വില വീണ്ടും മുകളിലേക്ക് കയറുന്നതിന്റെ സൂചനയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. രാജ്യത്താകെ ശരാശരി സവാളയുടെ നിരക്ക് കിലോയ്ക്ക് 70 രൂപ മുതല്‍ 80 രൂപ വരെയാണെന്ന് പ്രമുഖ ദേശീയ മാധ്യമായ ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ ചില മാര്‍ക്കറ്റുകളില്‍ വില 80 മുകളിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കില്‍ വില കിലോയ്ക്ക് 100ലേക്ക് അടുത്തേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?