മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനം ഡിസംബര്‍ 10ഉം 11ഉം പള്ളിക്കരയില്‍
കാസര്‍കോട് (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി യൂത്ത് ലീഗ് നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലം സമ്മേളനം ഡിസംബര്‍ 11, 12 തിയതികളില്‍ പള്ളിക്കരയില്‍ നടത്താന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. വൈറ്റ് ഗാര്‍ഡ് പരേട്, യുവജന റാലി, കൗണ്‍സില്‍ മീറ്റ് എന്നിവ നടക്കും.
പ്രസിഡന്റ് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാബി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, ടി.ഡി ഹസന്‍ ബസരി, സിദ്ധീഖ് ബോവിക്കാനം, അസ്്‌ലം കീഴൂര്‍, ഷാനവാസ് എം.ബി, ആഷിഫ് മാളികെ, അബൂബക്കര്‍ കടാങ്കോട്, ഷഫീഖ് മയിക്കുഴി, മൊയ്തു തൈര, ബി.കെ നൗഷാദ്, ആബിദ് മാങ്ങാട് എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment