കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1 കോടി രൂപയുടെ സ്വര്‍ണവുമായി 2 കാസര്‍കോട് സ്വദേശികളും മുംബൈ സ്വദേശിനിയും പിടിയില്‍

കരിപ്പൂര്‍: (https://ift.tt/32tKSiL) കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികളും മുംബൈ സ്വദേശിനിയും പിടിയിലായി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹംസ ജാവേദ്, തളങ്കര 30-ാം മൈല്‍ സ്വദേശി ഇബ്രാഹിം ജാവീദ് മിയാദ്, മുംബൈ സ്വദേശിനി നൂര്‍ജഹാന്‍ ഖയ്യൂം എന്നിവരാണ് പിടിയിലായത്.

അബൂദാബിയില്‍ നിന്നുള്ള ഇത്തിഹാദ് വിമാനത്തില്‍ എത്തിയ ഹംസ, ഇബ്രാഹിം എന്നിവരില്‍ നിന്നും മിശ്രിതരൂപത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 3376 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കാലില്‍ കെട്ടിവെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവയില്‍ നിന്ന് 2700 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് 85 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


മസ്‌കത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് നൂര്‍ജഹാന്‍ കരിപ്പൂരിലെത്തിയത്. ഗുഹ്യഭാഗത്ത് കാപ്‌സ്യൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 620 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. ഇതിന് 15 ലക്ഷത്തോളം രൂപ വില വരും.

കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ നിഥിന്‍ലാല്‍, അസി. കമീഷണര്‍മാരായ ഡി എന്‍  പന്ത്, സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ ഗോകുല്‍ദാസ്, ബിമല്‍ദാസ്, ഐസക് വര്‍ഗീസ്, ജ്യോതിര്‍മയി, രാധ, ഇന്‍സ്‌പെക്ടര്‍മാരായ വിജില്‍, ശില്‍പ്പ, അഭിനവ്, രാമന്ദ്രേസിങ്, റഹീസ്, അഭിലാഷ്, രാജന്റായി എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, Kozhikode, kasaragod, Natives, Mumbai, arrest, gold, Airport, 3 held with gold worth Rs. 1 crore in Karipur Airport

  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?