അയോധ്യ വിധി; കനത്ത സുരക്ഷയില്‍ രാജ്യം, വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (09.11.2019) അവധി
ന്യൂഡല്‍ഹി: (www.kvartha.com 09.11.2019) അയോധ്യ കേസില്‍ സുപ്രധാന വിധി പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യം കനത്ത സുരക്ഷയിലാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, കര്‍ണാടക, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
ഉത്തര്‍പ്രദേശിലും ജമ്മു കാശ്മീരിലും ഗോവയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലുപേരില്‍ കൂടുതല്‍ സംഘം ചേരുന്നത് കര്‍ശനമായി വിലക്കിയിരിക്കുന്നു. സുരക്ഷാസജ്ജീകരണങ്ങളെ മുന്‍നിര്‍ത്തി ജമ്മു കാശ്മീരില്‍ പരീക്ഷകള്‍ എല്ലാം മാറ്റിവെയ്കയും മദ്യ വില്‍പനയ്ക്ക് കര്‍ശനമായ വിലക്കും ഏര്‍പ്പെടുത്തി. പടക്കം പൊട്ടിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ശനിയാഴ്ച രാവിലെ 10.30ന് വിധി പ്രസ്താവിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, Court, Supreme Court of India, school, Ayodhya verdict; Supreme courts verdict on babari case

Powered by Info News For You

Comments
Post a Comment