കാട്ടില്‍ കൊല്ലപ്പെടുന്ന കരളികളുടെ ലൈംഗികാവയവം മുറിച്ചെടുത്ത നിലയില്‍ കാണപ്പെടുന്നു; അന്വേഷണം ചെന്നെത്തിയത് ലൈംഗിക ഉത്തേജനത്തിന് വേണ്ടി സ്ഥിരമായി കരടി വൃഷണം അകത്താക്കുന്ന യുവാവിലേക്ക്her who killed bears to eat their penis nabbed after 6 year hunt

ഭോപ്പാല്‍: (www.kvartha.com 24.10.2019) കാട്ടില്‍ കൊല്ലപ്പെടുന്ന കരളികളുടെ ലൈംഗികാവയവം മുറിച്ചെടുത്ത നിലയില്‍ കാണപ്പെടുന്നു എന്ന് കണ്ടെത്തിയതോടെയാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം ചെന്നെത്തിയത് ലൈംഗിക ഉത്തേജനത്തിന് വേണ്ടി കരടികളെ കൊന്ന് വൃഷണം തിന്നുന്ന യുവാവിലേക്ക്. മധ്യപ്രദേശ് സ്വദേശിയായ ജസ്രത്ത് യെര്‍ലെന്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

വനം വകുപ്പിന്റെ പ്രത്യേക ദൗത്യ സംഘമാണ് ഇയാളെ പിടികൂടിയത്. ആറ് വര്‍ഷത്തോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇയാള്‍ വലയിലായിരിക്കുന്നത്. കടുവ വേട്ടക്കാരന്‍ എന്ന നിലയില്‍ നേരത്തെ തന്നെ യെര്‍ലന്‍ വനം വകുപ്പിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു.


കരടികളുടെ വൃഷണം കഴിച്ചാല്‍ ലൈംഗീക ഉത്തേജനം ലഭിക്കും എന്നത് മധ്യപ്രദേശിലെ ഗോത്ര വര്‍ഗങ്ങള്‍ക്കിടയിലെ വിശ്വാസമാണ്. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വാങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Madhya pradesh, News, Youth, Arrested, Bear, Sex Organ, Tiger poacher who killed bears to eat their penis nabbed after 6 year hunt


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?