തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു; തേനീച്ചകള്‍ ഇളകിയെത്തിയത് കൂട്ടില്‍ പരുന്ത് കൊത്തിയതോടെ
തിരുവല്ല: (www.kvartha.com 18.10.2019) തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചാത്തങ്കരി കളത്തിപറമ്പില്‍ കെ ഒ ജോര്‍ജ്(86) ആണ് മരിച്ചത്. പത്തനംതിട്ടയിലെ തിരുവല്ലയില്‍ ചാത്തങ്കരി പള്ളിക്ക് സമീപത്താണ് സംഭവം.
ചൊവ്വാഴ്ചയാണ് ജോര്‍ജിന് തേനീച്ചകളുടെ കുത്തേറ്റത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ തേനീച്ചകള്‍ ഇളകിയെത്തി ആക്രമിക്കുകയായിരുന്നു. ഇവരുടെ പുരയിടത്തില്‍ തന്നെയുള്ള മാവിന്റെ ഉയരമുള്ള കൊമ്പില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകളാണ് ആക്രമിച്ചത്. തേനീച്ചക്കൂട്ടില്‍ പരുന്ത് കൊത്തിയതോടെയാണ് തേനീച്ചകള്‍ ഇളകിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ജോര്‍ജ്ജിന്റെകരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ശരീരത്തില്‍ പറ്റിപ്പിടിച്ച് കുത്തിയ തേനീച്ചകളെ തീ കത്തിച്ച് അകറ്റിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ജോര്‍ജ്ജിന്റെ ഭാര്യയ്ക്കും നാട്ടുകാരില്‍ ചിലര്‍ക്കും തേനീച്ചകളുടെ കുത്തേറ്റിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Pathanamthitta, News, Death, Attack, Honey Bee, Old Man, Old Man Dead in Honey Bee Attack

Powered by Info News For You

Comments
Post a Comment