യുവ ദസറ പരിപാടിക്കിടെ സിനിമാ സ്‌റ്റൈലില്‍ മുട്ടുകുത്തി കാമുകിയോട് വിവാഹാഭ്യര്‍ത്ഥന; കന്നഡ റാപ്പര്‍ ചന്ദന്‍ ഷെട്ടിക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി; സംഭവം വിവാദത്തില്‍
മൈസൂരു: (www.kvartha.com 08.10.2019) യുവ ദസറ പരിപാടിക്കിടെ സിനിമാ സ്‌റ്റൈലില്‍ മുട്ടുകുത്തി കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ സംഭവത്തില്‍ കന്നഡ റാപ്പര്‍ ചന്ദന്‍ ഷെട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി സോമണ്ണ രംഗത്ത്. സര്‍ക്കാര്‍ പരിപാടിയെ സ്വകാര്യ താല്‍പര്യത്തിന് ഉപയോഗിച്ചതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. സംഭവം വിവാദമായിരിക്കയാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് വെള്ളിയാഴ്ച മൈസൂരുവിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന യുവ ദസറ പരിപാടിക്കിടെയാണ് ചന്ദന്‍ വേദിയില്‍ വെച്ച് കാമുകി നന്ദിത ഗൗഡയോട് വിവാഹാഭ്യര്‍ഥന നടത്തിയത്.
റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡ സീസണ്‍ 9 ലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. ഷോയ്ക്കുശേഷം ഇവര്‍ പ്രണയത്തിലായി. യുവ ദസറ പരിപാടിയില്‍ കലാപ്രകടനങ്ങള്‍ക്കായാണ് സര്‍ക്കാര്‍ ഇരുവരെയും ക്ഷണിച്ചത്. പ്രകടനത്തിനുശേഷം മുട്ടുകുത്തി നിന്ന് ചന്ദന്‍ വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. നിവേദിത വിവാഹത്തിന് സമ്മതവും അറിയിച്ചു. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഇതെല്ലാം സ്വീകരിച്ചത്.
എന്നാല്‍ പരിപാടി കഴിഞ്ഞതിനു പിന്നാലെ ചന്ദനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സര്‍ക്കാര്‍ വേദിയെ ദുരുപയോഗം ചെയ്തതില്‍ അതൃപ്തി അറിയിച്ച മന്ത്രി വി സോമണ്ണ, ചന്ദനും നിവേദിതയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും കേസെടുക്കാനും പോലീസിനോട് ആവശ്യപ്പെട്ടു. യുവ ദസറ കമ്മിറ്റിക്ക് ഇതേക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തതിന് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണമെന്നും സോമണ്ണ മാധ്യമങ്ങളോടു പ്രതികരിച്ചു.
ഇതോടെ മാപ്പു ചോദിച്ച് ചന്ദന്‍ രംഗത്തെത്തി. വിവാഹാഭ്യര്‍ഥന നടത്തുന്നത് അതീവ രഹസ്യമായാണ് സൂക്ഷിച്ചത്. അതിനാല്‍ സംഘാടകരെ അറിയിച്ചിരുന്നില്ല. ആരാധകരെ സന്തോഷിപ്പിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശമെന്നും ചന്ദന്‍ വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ചന്ദനെതിരെ മൂന്നു പരാതികള്‍ ഇതുവരെ പോലീസിന് ലഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A filmy-style proposal lands in controversy, Entertainment, Controversy, Big Boss, Case, Minister, Media, Humor, Lifestyle & Fashion, National.

Powered by Info News For You

Comments
Post a Comment