കിണറ്റില്‍ കണ്ടെത്തിയത് മതം മാറിയ യുവാവിന്റെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു; കോടതിയില്‍ നിന്നും സുഹൃത്തുക്കള്‍ കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കിണറ്റിലെത്തിയതിന്റെ പിന്നാമ്പുറം അന്വേഷിച്ച് പോലീസ്, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ അപ്രത്യക്ഷരായി

കാസര്‍കോട്: (https://ift.tt/2qvZ9OB) ആനക്കാലിലെ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- പ്രമീള എന്ന ഫമീന ദമ്പതികളുടെ മകന്‍ ഷൈന്‍കുമാര്‍ എന്ന ഷാനവാസിന്റെ (27) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷം മുമ്പ് ചെട്ടുംകുഴിയിലെ ഒരു വിവാഹ വീട്ടില്‍ വെച്ച് സുഹൃത്തുക്കളുമായുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ കാലിനു പിന്നില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും അവിടെ സ്റ്റീലിടുകയും ചെയ്തിരുന്നു. ഇതുകൂടാതെ യുവാവ് ധരിച്ച മൂന്ന് സ്റ്റീല്‍ മോതിരവും കൈവിരലുകളിലുണ്ടായിരുന്നു. ഇതുകണ്ടാണ് മരിച്ചത് ഷാനവാസാണെന്ന് മാതാവും സഹോദരീ ഭര്‍ത്താവും തിരിച്ചറിഞ്ഞത്.


മൃതദേഹത്തിന്റെ തല കണ്ടെത്താനായി കിണര്‍ വറ്റിച്ച് പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് പറയുന്നത്. എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷാനവാസ്. മൂന്നു വര്‍ഷം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ ആവശ്യത്തിനായി കഴിഞ്ഞ മാസം നാട്ടിലെത്തിയതായിരുന്നു. സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തായ സമൂസ റഷീദിനും, മറ്റൊരാള്‍ക്കുമൊപ്പം ബൈക്കില്‍ പോയതായിരുന്നു ഷാനവാസെന്നാണ് സഹോദരി ഭര്‍ത്താവ് നൗഷാദും മാതാവ് ഫമീനയും പറയുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ച് ഇപ്പോള്‍ വിവരമില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

ഷാനവാസിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും സംശയിക്കുന്നതായും മാതാവും സഹോദരീ ഭര്‍ത്താവും കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. ഷാനവാസിനെ കാണാതായതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്തംബര്‍ 27ന് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതായും മാന്‍ മിസ്സിംഗിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യുവാവ് തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. എട്ടു വര്‍ഷം മുമ്പാണ് പ്രമീളയുടെ ഭര്‍ത്താവ് രമേശന്‍ മരണപ്പെട്ടത്. ഇതിനു ശേഷമാണ് പ്രമീളയും മക്കളായ ഷൈന്‍ കുമാറും ശരണ്യയും മതം മാറി ഫമീന, ഷാനവാസ്, ഷബ്‌ന എന്നീ പേരുകള്‍ സ്വീകരിച്ചത്. വിദ്യാനഗര്‍ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെത്തിയാണ് കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം ഷാനവാസിന്റേതാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചത്.

Related News:
ഉപയോഗശൂന്യമായ കിണറ്റില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; ഒരു മാസത്തെ പഴക്കം, പുറത്തെടുക്കുന്നതിനിടെ തല വേര്‍പെട്ടു, കണ്ടെത്താനായില്ല



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Youth, Well, Dead body found in well identified
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?