മകള്‍ക്ക് വേണ്ടി തന്നെ ഒഴിവാക്കി; കമല്‍ഹാസനെതിരെ ആഞ്ഞടിച്ച് നടി മീര മിഥുന്‍
ചെന്നൈ: (www.kvartha.com 14.10.2019) ഉലക നായകന്‍ കമല്‍ഹാസനെതിരെ ആഞ്ഞടിച്ച് നടി മീര മിഥുന്‍. മകള്‍ അക്ഷരയ്ക്ക് വേണ്ടി 'അഗ്‌നി സിറകുകള്‍' എന്ന തമിഴ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നാണ് മീരയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് മീര ആരോപണവുമായി രംഗത്തെത്തിയത്. നവീന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തന്നെയാണ് നായികയായി തീരുമാനിച്ചിരുന്നത് . എന്നാല്‍ കമലിന്റെ മകള്‍ അക്ഷര ഹാസനെ തനിക്ക് പകരം നായികയാക്കിയെന്നാണ് മീരയുടെ ആരോപണം.
'തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് ഞാന്‍. കമല്‍ ഹാസനും കൂട്ടരും ചേര്‍ന്ന് അഗ്‌നി സിറകുകളില്‍ നിന്ന് എന്നെ മാറ്റി, പകരം അക്ഷരയെ കാസ്റ്റ് ചെയ്തു. ഇപ്പോള്‍ എനിക്ക് ദു:ഖം തോന്നുന്നില്ല. സംവിധായകന്റെയും നിര്‍മാതാവ് ടി ശിവയുടെയുമടക്കം ഒട്ടനവധിയാളുകളുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് കാണിക്കാന്‍ സാധിച്ചു'- എന്നും മീര പറയുന്നു.
കമല്‍ഹാസന്‍ അവതാരകനായെത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് മീര ശ്രദ്ധേയയാകുന്നത്. മോഡലിങ് രംഗത്ത് സജീവമായ മീര ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ മീരയുടെ ആരോപണം സംവിധായകന്‍ നവീന്‍ നിഷേധിച്ചു. മീരയെ അല്ല ശാലിനി പാണ്ഡെ എന്ന നടിയെയാണ് ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചതെന്നും ശാലിനിക്ക് പകരമാണ് അക്ഷരയെത്തുന്നതും നവീന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. എന്നാല്‍ നവീന്‍ പറയുന്നത് പച്ചക്കള്ളമാണെന്നാണ് മീരയുടെ വാദം.

I have already named the big daddy and Kollywood doesn't need talents only star kids , also they can't digest anybody getting famous so doing all these stunts blocking dates , acting in the movie n removing scenes so called cheap techniques, wasting precious time of mine ! https://t.co/STyZ2AR2Hf— Meera Mitun (@meera_mitun) October 12, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Meera Mitun makes shocking allegations against Kamal Haasan, Chennai, News, Cinema, Entertainment, Allegation, Social Network, Actress, Kamal Hassan, National.

Powered by Info News For You

Comments
Post a Comment