അപകടം തുടര്‍കഥയായി കെഎസ്ടിപി റോഡ്; കുഴി വെട്ടിക്കുന്നതിനിടയില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതരം

ഉദുമ: (https://ift.tt/31coutm)  കെഎസ്ടിപി റോഡില്‍ അപകടം തുടര്‍കഥയാകുന്നു. റോഡിലെ കുഴി വെട്ടിക്കുന്നതിനിടയില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 10.15 മണിയോടെയായിരുന്നു അപകടം. രാവണേശ്വരത്തെ നിബിന്‍ (19) ആണ് പരിക്കേറ്റത്. യുവാവിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കെഎസ്ടിപി പാത ഉദുമ സൗത്തിലെ ഡിവൈഡര്‍ ആരംഭിക്കുന്ന റോഡിലെ കുഴിവെട്ടിക്കുന്നതിനിടയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. സമീപത്തെ കടവരാന്തയിലേക്ക് തെറിച്ചുവീണ യുവാവിനെ ഇതുവഴി വന്ന ഓട്ടോ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രാത്രി കാലങ്ങളില്‍ റോഡരികില്‍ യാതൊരു വിധ റിഫ്‌ളക്ടര്‍ ബോര്‍ഡ് ഇല്ലാത്തതും തെരുവ് വിളക്കുകള്‍ കത്താതും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Road, Accident, Injured, Bike, Accident in KSTP Road: Youth injured critically  < !- START disable copy paste -->  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?