മോദിയുടെ ഹെലിക്കോപ്റ്ററിന്റെ ചിത്രം പകര്‍ത്തല്‍; ഫോട്ടോയെടുത്ത രണ്ടുപേരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തു


നാഗ്പുര്‍: (https://ift.tt/2pEYauM) നാഗ്പുര്‍ വിമാനത്താവളത്തില്‍ വെച്ച് ഹെലിക്കോപ്റ്ററിന്റെ ചിത്രം പകര്‍ത്തിയ രണ്ടുപേരെ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലിക്കോപ്റ്ററിന്റെ ചിത്രം കഴിഞ്ഞ ഞായറാഴ്ചയാണ് ഇവര്‍ പകര്‍ത്തിയത്.

തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി മോദി മഹാരാഷ്ട്രയിലെത്തിയപ്പോഴാണ് സംഭവം. ബാന്ദ്ര ജില്ലയിലെ സകോളിയിലായിരുന്നു റാലി ഉണ്ടായിരുന്നത്.

നാഗ്പുര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്റ്ററിലാണ് അദ്ദേഹം റാലി നടക്കുന്ന സ്ഥലത്തേക്ക് പോയത്. ഈ ഹെലിക്കോപ്റ്ററിന്റെ ഫോട്ടോ പകര്‍ത്തിയവരാണ് കുടുങ്ങിയത്.

ഇവരില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചിത്രങ്ങള്‍ കണ്ടെടുത്തതായി പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

News, National, Maharashtra, Narendra Modi, Prime Minister, Helicopter, Terrorism, Photo, The anti-terror squad has questioned two men who took Modi's helicopter photo

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, Maharashtra, Narendra Modi, Prime Minister, Helicopter, Terrorism, Photo, The anti-terror squad has questioned two men who took Modi's helicopter photo


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?