കുടുംബത്തിലെ ആറുപേര്‍ സമാനസാഹചര്യത്തില്‍ മരിച്ച സംഭവം; ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാന്‍ കല്ലറ തുറക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കോഴിക്കോട്: (www.kvartha.com 03.10.2019) കുടുംബത്തിലെ ആറുപേര്‍ സമാനസാഹചര്യത്തില്‍ മരിച്ച ദുരൂഹസംഭവത്തിന്റെ ചുരുളഴിക്കാന്‍ കല്ലറ തുറക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. കൂടത്തായിയിലെ സമാനമരണങ്ങളുടെ ദുരൂഹത നീക്കാനാണ് അന്വേഷണം. ഒരു കുടുംബത്തിലെ ആറ് പേരാണ് ആറ് പേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാന സാഹചര്യത്തില്‍ മരിച്ചത്.

ജില്ലാ ഭരണകൂടമാണ് മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത്. വെള്ളിയാഴ്ച അന്വേഷണ സംഘം കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടത്തും. ശക്തമായ പോലിസ് കാവലിലാവും പരിശോധന. മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടെ മൃതദേഹങ്ങള്‍ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ് അടക്കിയത്. ആര്‍ഡിഒയുടെയും അനുവാദം നേടിയാണ് ക്രൈംബ്രാഞ്ച് കല്ലറ തുറക്കാനൊരുങ്ങുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Crime Branch, Family, Death, Dead Bodies, Crime Branch to check cemetery for investigation in death series


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?