കൂടത്തായി ദുരൂഹ കൂട്ടമരണം; ജോളിയും സയനൈഡ് നല്‍കിയ ജ്വല്ലറി ജീവനക്കാരനും പിടിയില്‍

കോഴിക്കോട്: (www.kvartha.com 05.10.2019) കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേരുടെ മരണവുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 14വര്‍ഷത്തിനിടെയാണ് ആറു മരണങ്ങളും സംഭവിച്ചിരിക്കുന്നത്.

ആറുപേരുടെയും മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് പോലീസ് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയാണ് പോലീസ് ജോളിയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ച്ചയായി ജോളിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ഒന്നും വിട്ടുപറയുന്നില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം.

Plot of 6 cyanide deaths revealed? Woman, who 'poisoned' hubby, in-laws for property, in police net, Kozhikode, News, Trending, Police, Custody, Dead Body, Death, Kerala.

ജോളിക്കു സയനൈഡ് നല്‍കിയെന്നു സംശയിക്കുന്ന ബന്ധുവായ ജ്വല്ലറി ജീവനക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറു പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്. 2002 ഓഗസ്റ്റ് 22ന് ആയിരുന്നു കുടുംബത്തിലെ ആദ്യ മരണം. റിട്ട. അധ്യാപികയായ അന്നമ്മ തോമസ് രാവിലെ ആട്ടിന്‍സൂപ്പ് കഴിച്ചതിനു പിന്നാലെ ഛര്‍ദിച്ചുകൊണ്ടു കുഴഞ്ഞുവീഴുകയായിരുന്നു. ആറു വര്‍ഷത്തിനു ശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് പൊന്നാമറ്റവും പിന്നീട് മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു.

ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മരണം കൊലപാതകമാണെന്ന സൂചനയാണ് കല്ലറകള്‍ പരിശോധിച്ച ശേഷം പോലീസ് നല്‍കിയത്. അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹമെന്നതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കള്‍.

റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം.

റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പോലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമര്‍ശനത്തിനു വഴിവച്ചിരുന്നു.സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു.

ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നു.

കല്ലറ തുറന്നുള്ള പരിശോധനയിലെ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. മരിച്ച റോയിയുടെ ഉള്ളില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്ന ധാരണയില്‍ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

പോസ്റ്റ് മോര്‍ട്ടത്തില്‍ ഇത് വ്യക്തമായിട്ടും ആ നിലയില്‍ അന്വേഷണം ഉണ്ടാകാതെ പോയി. ഡി എന്‍ എ പരിശോധനഫലം ലഭിക്കാന്‍ ഒരുമാസം സമയമെടുക്കും. ഡി എന്‍ എ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റു അഞ്ച് മരണങ്ങള്‍ എങ്ങനെ നടന്നുവെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് നിഗമനം. നാട്ടുകാരും ജനപ്രതിനിധികളും നല്‍കിയിരിക്കുന്ന മൊഴികളും ഈ നിഗമനത്തെ ശരിവയ്ക്കുന്നതാണ്.

മരിച്ചവരുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരനടക്കം സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ജോളിയെ പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു. റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയില്‍ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.

മരണത്തിലെ സമാനതയാണു കൊലപാതകമെന്ന സാധ്യതയിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. മരണത്തിലെ ദുരൂഹതയും ആറു മരണങ്ങള്‍ നടന്നിടത്തും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും പോലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Plot of 6 cyanide deaths revealed? Woman, who 'poisoned' hubby, in-laws for property, in police net, Kozhikode, News, Trending, Police, Custody, Dead Body, Death, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?