മദീന ബസ് ദുരന്തം; മരിച്ചവരുടെ മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിച്ചേക്കും, തിരിച്ചറിയല്‍ നടപടികള്‍ സങ്കീര്‍ണം

റിയാദ്: (www.kvartha.com 19.10.2019) മദീന ബസ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിച്ചേക്കും. ഉംറ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസും ഒരു ഹെവി ടിപ്പര്‍ വാഹനവും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേരാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴുമണിയോടെ മദീനയ്ക്ക് സമീപത്തെ ഹിജ്റ റോഡിലാണ് അപകടം നടന്നത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ അല്‍ ഹംസ, വാദി അല്‍ ഫര്‍അ എന്നിവിടങ്ങളിലെ ആശുപത്രി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തികരിഞ്ഞിരിക്കുന്നതിനാല്‍ മരിച്ചവരെ തിരിച്ചറിയല്‍ നടപടികള്‍ സങ്കീര്‍ണമായി തുടരുകയാണ്. അതേസമയം തീര്‍ത്ഥാടകരെ കുറിച്ചുള്ള വിവരങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പക്കലില്ല എന്നാണ് വിവരം.

Riyadh, News, Gulf, World, bus, Accident, Accidental Death, Death, Foreigners, hospital, Foreigners dead in Saudi bus crash near Madinah

അപകടത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ബസ് പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ യാത്രക്കാരുടെ രേഖകളും ലഭിക്കാന്‍ പ്രയാസമാണ്. വിവിധ രാജ്യക്കാരായ ഉംറ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടതെന്നും റിപോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ സൗദിയില്‍ തന്നെ സംസ്‌കരിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, bus, Accident, Accidental Death, Death, Foreigners, hospital, Foreigners dead in Saudi bus crash near Madinah


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?