ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

രാജാക്കാട്: (www.kvartha.com 11.10.2019) ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ മുന്തലിലാണ് മന:സ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ബോഡിമെട്ട് സ്വദേശി ബാബു (പൂപ്പാറ ബാബു45)വിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ബാബു എത്തുമെന്ന രഹസ്യവിവരം ലഭിച്ച നാട്ടുകാര്‍ കാത്തിരുന്ന് ഇയാളെ പിടികൂടുകയായിരുന്നു. കൂട്ടംചേര്‍ന്നെത്തിയ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. ചലനമറ്റ ബാബുവിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് നാട്ടുകാര്‍ രക്ഷപ്പെട്ടു. റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇയാളെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ബോഡിമെട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്.


ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണു ബാബുവിനെ നാട്ടുകാര്‍ പിടികൂടിയതെന്നു പോലീസ് പറയുന്നു. ഇടുക്കി, തേനി സ്‌റ്റേഷനുകളില്‍ ഓട്ടോറിക്ഷ മോഷ്ടിച്ചതിനും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനും ബാബുവിന്റെ പേരില്‍ കേസുണ്ടെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Tamil, Idukki, Youth, Murder, theft, News, Youth beaten to death for allegedly theft


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?