പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ്ടുക്കാരിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; അര്‍ധരാത്രി വീട്ടില്‍ കയറി മാതാപിതാക്കളുടെ മുന്നില്‍വെച്ച് പെണ്‍കുട്ടിയുടെ ജീവനെടുത്ത യുവാവും പൊള്ളലേറ്റ് മരിച്ചു

കൊച്ചി: (www.kvartha.com 10.10.2019) പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ്ടുക്കാരിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. അര്‍ധരാത്രി വീട്ടില്‍കയറി മാതാപിതാക്കളുടെ മുന്നില്‍വെച്ച് പെണ്‍കുട്ടിയുടെ ജീവനെടുത്ത യുവാവും പൊള്ളലേറ്റ് മരിച്ചു. കൊച്ചി കാക്കനാടാണ് സംഭവം. അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പത്മാലയത്തില്‍ ഷാലന്‍മോളി ദമ്പതിമാരുടെ മകള്‍ ദേവികയും പറവൂര്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് ഷാലന് ഗുരുതരമായി പൊള്ളലേറ്റു.

ബുധനാഴ്ച രാത്രി 12.15 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണര്‍ത്തി. ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ശബ്ദംകേട്ട് പുറത്തെത്തിയ ദേവികയുടെ മേല്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂവരെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ദേവികയേയും യുവാവിനെയും രക്ഷിക്കാനായില്ല.


പലതവണ യുവാവിന്റെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരവും പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതാണ് രാത്രിയോടെ കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ പോലീസ് കേസെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Murder, Love, Petrol, Fire, Death, Girl murdered for denying love proposal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?