ബാബരി കേസ്; വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി; മദ്ധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച പരിഗണിക്കണിക്കും; കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചിപ്പിച്ച് ദേശീയ മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: (www.kvartha.com 17.10.2019) ബാബരി കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. 40 ദിവസം നീണ്ടുനിന്ന വാദംകേള്‍ക്കലാണ് ബുധനാഴ്ച്ചയോടെ അവസാനിച്ചത്. വാദത്തിന്റെ അവസാന ദിനം മധ്യസ്ഥ സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തര്‍ക്കകക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന റിപ്പോര്‍ട്ടാണ് മധ്യസ്ഥ സമിതി കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ രഹസ്യമാണ്. ഭരണഘടനാ ബെഞ്ച് വ്യാഴാഴ്ച്ച ചേംബറില്‍ ചേര്‍ന്ന് ഈ റിപ്പോര്‍ട്ട് പരിഗണിക്കും.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ നയിച്ച ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17ന് വിരമിക്കുന്നതിനാല്‍ അതിന് മുമ്പ് തന്നെ ബാബരി കേസിന്റെ വിധിയുണ്ടാകും. ഒത്തുതീര്‍പ്പുണ്ടായെങ്കില്‍ അതിന് പ്രാബല്യം നല്‍കുന്ന ചരിത്ര വിധിയായിരിക്കും വരുന്നത്. നവംബര്‍ മൂന്നിനോ അഞ്ചിനോ വിധിയുണ്ടാകുമെന്നാണ് സൂചന. കേസില്‍ വിധി അടുത്തതോടെ അയോധ്യയിലും സമീപപ്രദേശങ്ങളിലും ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
2017ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് തുടര്‍ച്ചയായി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. അയോധ്യയിലെ വിവാദ ഭൂമിയായ 2.77 ഏക്കര്‍ രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. മാസങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ ബാബരി ഭൂമിതര്‍ക്കത്തില്‍ സുപ്രീം കോടതി വിധിപറയുന്നതോടെ 70 വര്‍ഷം നീണ്ടുനിന്ന കേസിനാണ് അന്ത്യമാകുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Supreme Court of India, Babri Masjid Demolition Case, Trending, SC concludes hearing in Ram Janmabhoomi-Babri Masjid land dispute, reserves order

Powered by Info News For You

Comments
Post a Comment