ജയ് വിളിക്കാത്ത യുവാക്കളോട് 'പാക്കിസ്ഥാനികളാണോ' എന്ന് സ്ഥാനാര്‍ത്ഥി; ഭാരത് മാതാ കി ജയ് എന്ന് പറയാത്തവരുടെ വോട്ടിന് വിലയില്ല; ടിക് ടോക് താരത്തെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപി കുഴങ്ങി
ചണ്ഡിഗഡ്: (www.kvartha.com 09.10.2019) ജയ് വിളിക്കാത്ത യുവാക്കളോട് 'പാക്കിസ്ഥാനികളാണോ' എന്ന് പറഞ്ഞു കയര്‍ത്ത് സ്ഥാനാര്‍ത്ഥി. ഭാരത് മാതാ കി ജയ് എന്ന് പറയാത്തവരുടെ വോട്ടിന് രാജ്യത്ത് വിലയില്ല എന്നും ആക്രോശം. സൊണാലി മണ്ഡലത്തില്‍ ടിക് ടോക് താരത്തെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപി കുഴങ്ങി. സൊണാലി മണ്ഡലത്തില്‍ നടത്തിയ റാലിയില്‍ ജയ് വിളിക്കാത്തതിനായിരുന്നു സ്ഥാനാര്‍ത്ഥി സൊണാലി ഫോഗട്ടിന്റെ വിവാദ പ്രകടനം.
ആള്‍ക്കൂട്ടത്തില്‍ ഒരു സംഘം ജയ് വിളിക്കാതിരുന്നതോടെയാണ് സ്ഥാനാര്‍ത്ഥി ഇടഞ്ഞത്. പാക്കിസ്ഥാനില്‍ നിന്ന് വരികയാണോ ? പാക്കിസ്ഥാനിയാണോ? ഹിന്ദുസ്ഥാനില്‍ നിന്നാണെങ്കില്‍ 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കൂ എന്ന് സൊണാലി പറഞ്ഞു. ഇതോടെ അവര്‍ വീണ്ടും ജയ് വിളിക്കാന്‍ തുടങ്ങി. ഭാരത് മാതാ കി ജയ് എന്ന് പറയാത്തവരുടെ വോട്ടിന് വിലയില്ലെന്നും അവര്‍ റാലിക്കിയെ പറഞ്ഞിരുന്നു.
സൊണാലി പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്. മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ കുല്‍ദീപ് ബിഷണോയിയെ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചതിന് സമാനമായി പരാജയപ്പെടുത്തുമെന്നും സൊണാലി പറഞ്ഞു. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ബാല്‍സമന്ദിലാണ് റാലി നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Politics, BJP, Social Network, BJP's Tiktok star Sonali Phogat apologises for calling those who don't say Bharat Mata Ki Jai 'Pakistanis'

Powered by Info News For You

Comments
Post a Comment