ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് അബൂദാബി ഉദുമ മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹാദരം

അബുദാബി (www.evisionnews.co): എ.പി.ജെ അബ്ദുല്‍ കലാം ഇന്‍സ്റ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റ് ഹോണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയ വ്യവസായ പ്രമുഖന്‍. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനി എംഡി ജീവകാരുണ്യ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ ഡോ. അബൂബക്കര്‍ കുറ്റിക്കോലിനെ അബൂദാബി കെ.എം.സി.സി ഉദുമ മണ്ഡലം അനുമോദിച്ചു. 

സേഫ് ലൈന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അബുദാബിയിലെ വ്യവസായ പ്രമുഖന്‍ ലത്തീഫ് കുറ്റിക്കോല്‍, കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുറഹ്്മാന്‍ പൊവ്വല്‍, ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആലൂര്‍ സലാം മങ്ങാട്, ഷമീം ബേക്കല്‍, സമീര്‍ കോട്ടിക്കുളം, അഷ്‌റഫ് പൊവ്വല്‍, അഷ്‌റഫ് കീഴൂര്‍, സെക്രട്ടറിമാരായ അലി, ശിഹാബ് പൂച്ചക്കാട്, പഞ്ചായത്ത് നേതാക്കളായ ആബിദ് മങ്ങാട്, കബീര്‍ ചെമ്പരിക്ക സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?