മഞ്ചേശ്വരത്ത് പാല ആവര്‍ത്തിക്കുമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി

മഞ്ചേശ്വരം: (https://ift.tt/323nDg2) മഞ്ചേശ്വരത്ത് പാല ആവര്‍ത്തിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കോണ്‍ഗ്രസ് എസ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഞ്ചേശ്വരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് നല്ല നിലയില്‍ നടന്നത്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് എല്‍ ഡി എഫ് മുന്‍ഗണന നല്‍കിയത്. രാജ്യത്തെ ചിന്നഭിന്നമാക്കുന്ന വിഭാഗീയത മാത്രം കൈമുതലായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് നിരന്തരം ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

54 വര്‍ഷമായി വിജയിക്കാന്‍ കഴിയാത്ത പാലായില്‍ ഇത്തവണ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് എല്‍ ഡി എഫിന്റെ  ശക്തമായ മുന്നേറ്റത്തിന്റെ അനുഭവ സാക്ഷ്യമാണ്. പിണറായി വിജയന്‍ നയിക്കുന്ന ഭരണത്തിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി മഞ്ചേശ്വരത്ത് പാല ആവര്‍ത്തിക്കും. ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി യു ബാബുഗോപിനാഥ്, എം അനന്തന്‍ നമ്പ്യാര്‍, പി വി ഗോവിന്ദന്‍, കൂലേരി രാഘവന്‍, മനോജ്കുമാര്‍, ബീന, പുഷ്പ, നന്ദിനി എന്നിവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, by-election, Top-Headlines, Pala Will be repeated in Manjeshwaram: Ramachandran Kadannappalli
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?