മദ്യം എടുത്തു മാറ്റിയെന്നാരോപിച്ച് പിതാവിന് മകന്റെ മര്‍ദനം; അസഭ്യം പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന വിഡിയോ വൈറല്‍; യുവാവിനെതിരെ കേസ്
മാവേലിക്കര: (www.kvartha.com 03.10.2019) മദ്യം എടുത്തു മാറ്റിയെന്നാരോപിച്ചു പിതാവിന് മകന്റെ മര്‍ദനം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നു യുവാവിനെതിരെ കുറത്തികാട് പോലീസ് കേസെടുത്തു. കല്ലുമല ഉമ്പര്‍നാട് കാക്കാനപ്പള്ളി കിഴക്കതില്‍ രവീഷ് (29) ആണു പിതാവ് രഘുവിനെ ക്രൂരമായി മര്‍ദിച്ചത്. വൈറലായ വിഡിയോ ഫെയ്‌സ്ബുക് അധികൃതര്‍ പിന്നീട് നീക്കം ചെയ്തു. ഗ്രീന്‍ കേരള എന്ന ഫെയ്‌സ്ബുക് പേജിലാണു തിങ്കളാഴ്ച രാത്രി വിഡിയോ പോസ്റ്റ് ചെയ്തത്.
യുവാവ് പിതാവിനെ അസഭ്യം പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന വിഡിയോ വൈറലായതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുറത്തികാട് പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വിഡിയോ പരിശോധിച്ച പോലീസ് രവീഷ് പിതാവ് രഘുവിനെ ക്രൂരമായി മര്‍ദിച്ചതായി കണ്ടെത്തി.
തുടര്‍ന്ന് രവീഷിനെ അന്വേഷിച്ച് പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് എസ് ഐ എ സി വിപിന്‍ പറഞ്ഞു. ഗ്രീന്‍ കേരള പേജില്‍ നിന്നു വിഡിയോ നീക്കം ചെയ്‌തെങ്കിലും മറ്റു പല ഗ്രൂപ്പുകളിലും പിന്നീട് ഇതേ വിഡിയോ പ്രത്യക്ഷപ്പെട്ടു.
രവീഷ് പിതാവിനെ അടിച്ചു വീഴ്ത്തിയ ശേഷം തൊഴിക്കുന്നതും അപ്പോള്‍ അമ്മ ശാപവാക്കുകള്‍ ചൊരിയുന്നതും വിഡിയോയില്‍ കാണാം. സമീപവാസിയായ യുവാവ് രവീഷിനെ പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Domestic violence case against son, Mavelikkara, Local-News, Police, Case, Attack, Kerala.

Powered by Info News For You

Comments
Post a Comment