വേറെ പുരുഷന്മാരുമായും സ്ത്രീകളുമായും ബന്ധം; സ്വര്‍ഗാനുരാഗിയെ പങ്കാളി വെടിവെച്ചു

വാരണാസി: (www.kvartha.com 11.10.2019) വേറെ പുരുഷന്മാരുമായും സ്ത്രീകളുമായും ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്വര്‍ഗാനുരാഗിയെ പങ്കാളി വെടിവെച്ചു. ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് സംഭവം. മുഗള്‍സരായി സ്വദേശി അങ്കിതിനാണ്(25) വെടിയേറ്റത്. വെടിവെച്ച അങ്കിതിന്റെ പങ്കാളി ശ്രാവണ്‍ കുമാര്‍ ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. വിശ്വാസക്കുറവാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 26നാണ് സംഭവം. അങ്കിതിനെ വിജനമായ സ്ഥലത്തെത്തിച്ച് ശ്രാവണ്‍ വെടിയുതിര്‍ക്കുകയായിരുന്നു. അങ്കിത് മറ്റു സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള സുഹൃത്തുക്കളുമായി ഇടപെടുന്ന ദൃശ്യങ്ങള്‍ കണ്ടതാണ് ശ്രാവണെ ചൊടിപ്പിച്ചത്. വെടിവെച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ശ്രാവണെ യൂറോപ്യന്‍ കോളനിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ അങ്കിതിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, attack, Shot, Uttar Pradesh, Gay Couples, Varanasi man shoots gay partner over betrayal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?