ടി. ഉബൈദിനെ തലമുറകള്‍ സ്മരിച്ച് കൊണ്ടേയിരിക്കും: നിസാര്‍ തളങ്കര


ദുബൈ (www.evisionnews.co): കവിയും അധ്യാപകനുമായിരുന്ന ടി. ഉബൈദ് ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നുവെന്ന് യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു. 

വിടപറഞ്ഞ് 47 വര്‍ഷം പിന്നിട്ടിട്ടും ഇന്നും അദ്ദേഹത്തെ ഓര്‍ത്തു കൊണ്ടേയിരിക്കുന്നത് ജീവിതത്തില്‍ അദ്ദേഹം തുടങ്ങിവെച്ച വിപ്ലവകരമായ മാറ്റങ്ങള്‍ തന്നെയെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഇശല്‍മാല മാപ്പിള സാഹിത്യ വേദിയുടെ 2019ലെ ടി ഉബൈദ് സ്മാരക അവാര്‍ഡ് ജേതാവ് യഹ്‌യ തളങ്കരയെ അനുമോദിക്കുന്നതിന് വേണ്ടി ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ദുബൈ കെഎംസിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ യഹ്‌യ തളങ്കരയ്ക്ക് സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡന്റ് ഹനീഫ ചെര്‍ക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, ഹസൈനാര്‍ തോട്ടുംഭാഗം, നവാസ് പാലേരി, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ സംസാരിച്ചു.

മുസ്ലിം ലീഗ് നേതാക്കളായ എം.ബി യൂസുഫ് ഹാജി, പാവൂര്‍ മുഹമ്മദ്, എം.എ ഖാലിദ്, ഹനീഫ ഗോള്‍ഡ് കിംഗ്, മൊയ്തീന്‍ പ്രിയ, ആദം ഷെയ്ക്ക്, ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിക, സി.എച്ച് നൂറുദ്ധീന്‍, അബ്ദുല്‍ റഹിമാന്‍ ബീച്ചാരക്കടവ്, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാഞ്ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്സിന്‍, അഷ്റഫ് പാവൂര്‍, മണ്ഡലം നേതാക്കളായ ഹനീഫ ബാവ നഗര്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഷബീര്‍ കൈതക്കാട്, ഷബീര്‍ കീഴൂര്‍, പിഡി നൂറുദ്ധീന്‍, ഡോ. ഇസ്മായില്‍, ഷരീഫ് ചന്തേര, സി.എ ബഷീര്‍, സത്താര്‍ ആലമ്പാടി, ഇബ്രാഹിം ബേരിക്ക, സലാം മാവിലാടം, റഷീദ് ആവീല്‍, ഷംസീര്‍ അഡൂര്‍ സംബന്ധിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍ നന്ദി പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?