എടിഎം തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമം; പോലീസ് കുതിച്ചെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു

കൊച്ചി: (www.kvartha.com 25.10.2019) എറണാകുളത്ത് എടിഎം തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമം. കിഴക്കമ്പലത്തെ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമമുണ്ടായത്. എന്നാല്‍ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല.

അന്ന അലൂമിനിയം കമ്പനിയുടെ മുന്നില്‍ തേക്കടി എറണാകുളം സംസ്ഥാന പാതയ്ക്ക് എതിര്‍ വശത്തുള്ള എടിഎമ്മില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. മുഖം തുണി കൊണ്ട് മറച്ച് കമ്പി പാരയുമായി എടിഎമ്മിലെത്തിയ യുവാവ് പണം സൂക്ഷിക്കുന്ന ട്രേയുടെ ഭാഗം തകര്‍ത്തതാണ് മോഷണത്തിന് ശ്രമിച്ചത്. എന്നാല്‍ പണമടങ്ങിയ ട്രേ എടുക്കാന്‍ കഴിഞ്ഞില്ല.


സമീപത്തുണ്ടായിരുന്ന രണ്ട് ഫ് ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് എടിഎം കൗണ്ടറിനു മുന്നില്‍ വച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കമ്ട ബാങ്ക് അധികൃതര്‍ ഉടന്‍ കുന്നത്തുനാട് പൊലീസിനെ വിവരമറിയിച്ചു. മോറക്കാലയിലുണ്ടായിരുന്ന നൈറ്റ് പട്രോളിങ് വാഹനം കുതിച്ചെത്തിയെങ്കിലും അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

പ്രതിയെ പിടികൂടാന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. കുന്നത്തുനാട് സിഐ വിടി ഷാജന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Ernakulam, News, Police, Robbery Attempt, ATM, Ernakulam; Robbery Attempt in ATM


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?