പതിനാലുകാരന്റെ ദുരൂഹമരണം; നേരറിയാന്‍ ക്രൈംബ്രാഞ്ച് സംഘം കല്ലറ തുറന്ന് പരിശോധിച്ചു; നിരവധിപേര്‍ സംശയതിന്റെ നിഴലില്‍
തിരുവനന്തപുരം: (https://ift.tt/2qh12i9) പത്ത് വര്‍ഷം മുമ്പ് ഏഴാം ക്ലാസുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത തെളിയിക്കുന്നതിന് ക്രൈംബ്രാഞ്ച് സംഘം കല്ലറ തുറന്ന് പരിശോധിച്ചു.
തിങ്കളാഴ്ച്ച രാവിലെ പത്തിനാണ് ഭരതന്നൂര്‍ രാമരശ്ശേരി വിജയ വിലാസത്തില്‍ ആദര്‍ശ് വിജയന്റെ (14) കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്.
ലോക്കല്‍ പോലീസ് മുങ്ങിമരണമെന്ന് എഴുതിത്തള്ളിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കുവേണ്ടി മൃതദേഹം വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചത്.
2009 ഏപ്രില്‍ അഞ്ചിനാണ് ആദര്‍ശ് വിജയന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. വൈകിട്ട് നാലിന് വീട്ടില്‍ നിന്ന് പാല്‍ വാങ്ങാന്‍ പോയ ആദര്‍ശിനെ കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ ഗവ. ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യുകയും വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുകയും ചെയ്തു.
അന്ന് കേസന്വേഷിച്ച പാങ്ങോട് പോലീസ് മുങ്ങിമരണമെന്ന് വിധിയെഴുതുകയും ചെയ്തു. എന്നാല്‍ ആദര്‍ശിന്റെ മാതാപിതാക്കളും നാട്ടുകാരും മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി നിരന്തരമായി പരാതികള്‍ നല്‍കുകയും ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുകയും ചെയ്തു. ഇവര്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരന്തരമായി അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ മുങ്ങിമരണമല്ല, കൊലപാതകമാണെന്നു കണ്ടെത്തിയിരുന്നു. കുട്ടിയുടെ തലക്കേറ്റ അടിയുടെ ഭാഗമായി സൂക്ഷ്മനാഡിക്കുണ്ടായ ക്ഷതമാണ് മരണകാരണമെന്നു അന്വേഷണസംഘം കണ്ടെത്തി. മൃതദേഹം കിടന്നിരുന്ന കുളം വറ്റിച്ചപ്പോള്‍ കുട്ടിയെ അടിക്കാനായി ഉപയോഗിച്ചെന്നു കരുതുന്ന മണ്‍വെട്ടിയും കണ്ടെടുത്തിരുന്നു.
കനത്തമഴ പെയ്തിരുന്നെങ്കിലും മരണം നടന്ന ദിവസം മൃതദേഹം കണ്ടെടുക്കുമ്‌ബോള്‍ കരയ്ക്കിരുന്ന കുട്ടിയുടെ പാന്റ്സും ചെരുപ്പും നനഞ്ഞിരുന്നില്ല. പാന്റ്സില്‍ രക്തക്കറയും ബീജത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. ആരോ പീഡനത്തിനിരയാക്കിയതിനു ശേഷമാകാം കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ ഇത് പോലീസിനെയെത്തിച്ചു.
നെടുമങ്ങാട് തഹസില്‍ദാര്‍ അനില്‍കുമാര്‍, പൊലീസ് സര്‍ജന്‍ ഡോ. ശശികല, ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണന്‍, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി വിദ്യാധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തലയോട്ടി, കാലിലെയും കൈയിലെയും എല്ലുകള്‍, പല്ലുകള്‍ തുടങ്ങിയവ ശാസ്ത്രീയ തെളിവുകള്‍ക്കായി കൊണ്ടുപോയി.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. റീ പോസ്റ്റുമോര്‍ട്ടവും ഡി എന്‍ എ പരിശോധനയും കഴിയുമ്പോള്‍ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചേക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ഹരികൃഷ്ണന്‍ പറഞ്ഞു.
സംശയത്തിന്റെ നിഴലിലുള്ള നിരവധി പേര്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. മൂന്നുമാസം മുന്‍പ് കേസുമായി ബന്ധമുണ്ടെന്നു സംശയമുള്ള നിരവധിപേരുടെ ഡി എന്‍ എ ടെസ്റ്റ് ക്രൈംബ്രാഞ്ച് നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹത്തിന്റെ പരിശോധനകളുടെ ഫലംകൂടി ലഭ്യമായാല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )തിങ്കളാഴ്ച്ച രാവിലെ പത്തിനാണ് ഭരതന്നൂര്‍ രാമരശ്ശേരി വിജയ വിലാസത്തില്‍ ആദര്‍ശ് വിജയന്റെ (14) കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്.
ലോക്കല്‍ പോലീസ് മുങ്ങിമരണമെന്ന് എഴുതിത്തള്ളിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കുവേണ്ടി മൃതദേഹം വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചത്.
2009 ഏപ്രില്‍ അഞ്ചിനാണ് ആദര്‍ശ് വിജയന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. വൈകിട്ട് നാലിന് വീട്ടില്‍ നിന്ന് പാല്‍ വാങ്ങാന്‍ പോയ ആദര്‍ശിനെ കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ ഗവ. ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യുകയും വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുകയും ചെയ്തു.
അന്ന് കേസന്വേഷിച്ച പാങ്ങോട് പോലീസ് മുങ്ങിമരണമെന്ന് വിധിയെഴുതുകയും ചെയ്തു. എന്നാല്‍ ആദര്‍ശിന്റെ മാതാപിതാക്കളും നാട്ടുകാരും മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി നിരന്തരമായി പരാതികള്‍ നല്‍കുകയും ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുകയും ചെയ്തു. ഇവര്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരന്തരമായി അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ മുങ്ങിമരണമല്ല, കൊലപാതകമാണെന്നു കണ്ടെത്തിയിരുന്നു. കുട്ടിയുടെ തലക്കേറ്റ അടിയുടെ ഭാഗമായി സൂക്ഷ്മനാഡിക്കുണ്ടായ ക്ഷതമാണ് മരണകാരണമെന്നു അന്വേഷണസംഘം കണ്ടെത്തി. മൃതദേഹം കിടന്നിരുന്ന കുളം വറ്റിച്ചപ്പോള്‍ കുട്ടിയെ അടിക്കാനായി ഉപയോഗിച്ചെന്നു കരുതുന്ന മണ്‍വെട്ടിയും കണ്ടെടുത്തിരുന്നു.
കനത്തമഴ പെയ്തിരുന്നെങ്കിലും മരണം നടന്ന ദിവസം മൃതദേഹം കണ്ടെടുക്കുമ്‌ബോള്‍ കരയ്ക്കിരുന്ന കുട്ടിയുടെ പാന്റ്സും ചെരുപ്പും നനഞ്ഞിരുന്നില്ല. പാന്റ്സില്‍ രക്തക്കറയും ബീജത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. ആരോ പീഡനത്തിനിരയാക്കിയതിനു ശേഷമാകാം കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ ഇത് പോലീസിനെയെത്തിച്ചു.
നെടുമങ്ങാട് തഹസില്‍ദാര്‍ അനില്‍കുമാര്‍, പൊലീസ് സര്‍ജന്‍ ഡോ. ശശികല, ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണന്‍, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി വിദ്യാധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തലയോട്ടി, കാലിലെയും കൈയിലെയും എല്ലുകള്‍, പല്ലുകള്‍ തുടങ്ങിയവ ശാസ്ത്രീയ തെളിവുകള്‍ക്കായി കൊണ്ടുപോയി.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. റീ പോസ്റ്റുമോര്‍ട്ടവും ഡി എന്‍ എ പരിശോധനയും കഴിയുമ്പോള്‍ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചേക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ഹരികൃഷ്ണന്‍ പറഞ്ഞു.
സംശയത്തിന്റെ നിഴലിലുള്ള നിരവധി പേര്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. മൂന്നുമാസം മുന്‍പ് കേസുമായി ബന്ധമുണ്ടെന്നു സംശയമുള്ള നിരവധിപേരുടെ ഡി എന്‍ എ ടെസ്റ്റ് ക്രൈംബ്രാഞ്ച് നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹത്തിന്റെ പരിശോധനകളുടെ ഫലംകൂടി ലഭ്യമായാല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: News, Kerala, Thiruvananthapuram, Death, Boy, Crime Branch, Police, Postmortem, Case, DNA, The Mysterious Death of a Fourteen Year Old Boy
Powered by Info News For You

Comments
Post a Comment