ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമതൊരു വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്ന് ജോളിയുടെ മൊഴി


കേരളം (www.evisionnews.co): രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമതൊരു വിവാഹം കഴിക്കാനായി താന്‍ പദ്ധതിയിട്ടിരുന്നെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായാണ് ഷാജുവിനെ ഇല്ലായ്മ ചെയ്യാന് ആഗ്രഹിച്ചത്. ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നല്‍കി. 

ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരനാണ് ജോണ്‍സണ്‍. മുഖ്യപ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്‍സണ്‍ മൊഴി നല്‍കിയിരുന്നു. ആ സൗഹൃദത്തിലാണ് ഫോണില്‍ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയില്‍ ഉണ്ടായിരുന്നു.

കൂടത്തായി കൊലപാതകപരമ്പരയിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാന്‍ പോയിട്ടുണ്ടെന്നും പൊലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്.

ഷാജുവും ജോളിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോണ്‍സനെ വിവാഹം കഴിക്കാനായിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ജോണ്‍സന്റെ ഭാര്യയെ വിഷംനല്‍കി കൊല്ലാന്‍ ശ്രമിച്ചതായും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?