ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി: ടി.പി അലി ഫൈസി പ്രസി., ഹുസൈന്‍ തങ്ങള്‍ ജന. സെക്ര


കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജനറല്‍ കൗണ്‍സില്‍ എസ്.വൈ.എസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം അബ്ദുസമദ് മുട്ടം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 26ന് ബദിയടുക്ക റൈഞ്ചിലെ നെല്ലിക്കട്ട അല്‍മദ്രസത്തുല്‍ മദനിയ്യയില്‍ നടക്കുന്ന ജില്ലാ സാരഥി സംഗമം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ മദ്രസ പൊതുപരീക്ഷയില്‍ ടോപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അനുമോദിക്കാനും ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഭാരവാഹികള്‍: ടി.പി അലി ഫൈസി (പ്രസി), ഹാശിം ദാരിമി ദേലമ്പാടി, അബൂബക്കര്‍ സാലൂദ് നിസാമി (വൈസ് പ്രസി), ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് (ജന. സെക്ര), അഷ്‌റഫ് മൗലവി മദ്ദള ഹമീദ് ഫൈസി പൊവ്വല്‍ (സെക്ര), ഹാരിസ് ഹസനി തൃക്കരിപ്പൂര്‍ (ട്രഷ), ക്ഷേമനിധി ചെയര്‍മാന്‍ ബഷീര്‍ ദാരിമി നീലേശ്വരം, കണ്‍വീനര്‍ മുഹമ്മദ് ഫൈസി കജ, എസ്‌കെഎസ്ബിവി ചെയര്‍മാന്‍ ജമാല്‍ ദാരിമി, ആലമ്പാടി. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹനീഫ് ദാരിമി കാസര്‍കോട്, മുനീര്‍ മൗലവി പെരുമ്പട്ട (ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?