മഞ്ചേശ്വരത്ത് ബി ജെ പിക്കും സി പി എമ്മിനും ഒരേ നിലപാട്: മുസ്ലിം ലീഗ്

കാസര്‍കോട്: (https://ift.tt/31yaVoi) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് യു ഡി എഫിനെ തോല്‍പിക്കാന്‍ ബി ജെ പിയും സി പി എമ്മും ഒരേ നിലപാടാണ്  സ്വീകരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. ബി ജെ പി വര്‍ഗീയ ചേരിതിരിവ് വരുത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോള്‍ സി പി എം നാല് വോട്ടിന് വേണ്ടി ഫാസിസ്റ്റ് ശക്തികളെക്കാള്‍ വീര്യത്തില്‍ ഹീനമായ രീതിയില്‍ സാമുദായിക ധ
ുര്‍വീകരണം നടത്തുകയാണ്.

യു ഡി എഫ് ജയിച്ചാല്‍ മഞ്ചേശ്വരം കാശ്മീരാകുമെന്ന് പ്രചരിപ്പിക്കുന്ന ബി ജെ പിയും പോളിംഗ് ദിനത്തില്‍ യു ഡി എഫ് വോട്ടര്‍മാര്‍ പര്‍ദയും മുഖമക്കനയും ധരിച്ച് കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് പ്രചരിപ്പിക്കുകയും പരാതി നല്‍കുകയും ചെയ്ത സി പി എമ്മും ഒരേ നിലപാടാണ് സ്വീകരിച്ചത്. യു ഡി എഫ് കേന്ദ്രങ്ങളില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സി പി എം, സംഘ് പരിവാര്‍ സംഘടനകളുടെ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ പ്രചരണ യോഗങ്ങള്‍ സംഘടിപ്പിപ്പിക്കുകയോ ചെയ്തിട്ടില്ല. വര്‍ഗീയ -ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പരസ്യമായി പറയുകയും രഹസ്യമായി അവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സി പി എം മഞ്ചേശ്വരത്ത് സ്വീകരിച്ചത്.

യു ഡി എഫിനെ തോല്‍പിക്കുന്ന കാര്യത്തില്‍ സി പി എമ്മിനും, ബി ജെ പിക്കും ഒരേ നയവും ഒരേ സ്വരവുമാണ്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ രാജ്യത്ത് മതേതര കൂട്ടായ്മകള്‍ ബലപ്പെടുന്ന ഘട്ടത്തില്‍ മതേതര ജനാധിപത്യവിശ്വാസികള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, Muslim-league, Muslim League against BJP and CPM
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?