ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കള്‍ക്ക് ദാനം ചെയ്യണം; കോടതിവിധി അനുകൂലമാണെങ്കിലും മുസ്ലിങ്ങള്‍ ഭൂമി വിട്ടുകൊടുക്കണമെന്ന് ഒരുവിഭാഗം മുസ്ലിം ബുദ്ധിജീവികള്‍

ന്യൂഡല്‍ഹി: (www.kvartha.com 11.10.2019) ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കള്‍ക്ക് ദാനം ചെയ്യണമെന്ന ആവശ്യവുമായി ഒരുവിഭാഗം മുസ്ലിം ബുദ്ധിജീവികള്‍ രംഗത്ത്. അലീഗഢ് മുസ്‌ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറും കരസേന മുന്‍ ഉപമേധാവിയുമായ സമീറുദ്ധീന്‍ ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

'സമാധാനത്തിന് ഇന്ത്യന്‍ മുസ്‌ലിംകള്‍' എന്ന പേരിലുള്ള സംഘടന ലഖ്‌നൗവില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സമീറുദ്ധീന്‍ ഷായുടെ നേതൃത്വത്തിലുള്ള സംഘം ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കള്‍ക്ക് ദാനം ചെയ്യണമെന്നും കോടതിവിധി അനുകൂലമാണെങ്കിലും മുസ്ലിങ്ങള്‍ ഭൂമി വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ബാബരി ഭൂമി കേസ് അന്ത്യത്തോടടുക്കവെയാണ് സമീറുദ്ധീന്‍ ഷായുടെയും സംഘത്തിന്റെയും രംഗപ്രവേശം.


സുപ്രീംകോടതി മുസ്ലിംകള്‍ക്ക് ആ ഭൂമി വിട്ടുനല്‍കിയാലും അവിടെ പള്ളിയുണ്ടാക്കാന്‍ സാധ്യമല്ലെന്നും അതിനാല്‍ കോടതി വിധി അനുകൂലമാണെങ്കിലും ഭൂമി വിട്ടുകൊടുക്കണമെന്നും ഷാ ആവശ്യപ്പെട്ടു.താന്‍ യാഥാര്‍ഥ്യ ബോധ്യമുള്ളയാളാണ്. യാഥാര്‍ഥ്യം അംഗീകരിച്ചേ മതിയാകൂ. സുപ്രീം കോടതി ഭൂമി വിട്ടുതന്നാലും അവിടെ പള്ളിയുണ്ടാക്കുകഎന്ന സ്വപ്‌നം പൂവണിയാന്‍ പോകുന്നില്ല. അതിനാല്‍ ബാബരി മസ്ജിദിന്റെ ഭൂമി അങ്ങോട്ട് വിട്ടുകൊടുത്ത് അതിന് പകരം മറ്റു ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഉറപ്പ് വാങ്ങുകയാണ് വേണ്ടതെന്നും ഷാ പറഞ്ഞു.

കേസിലെ കക്ഷികളെല്ലാം മൂന്നംഗസമിതിയുടെ മാധ്യസ്ഥ്യശ്രമം തള്ളിക്കളഞ്ഞതിന് പിറ്റേന്നാണ് മുന്‍ കരസേന ഉപമേധാവി കൂടിയായ സമീറുദ്ദീന്‍ ഷായും സംഘവും ലഖ്‌നോവില്‍ ഈ ആവശ്യമുന്നയിച്ച് വാര്‍ത്തസമ്മേളനം വിളിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, Uttar Pradesh, Lucknow, News, Babri Masjid Demolition Case, Muslims, Group of ‘Eminent’ Muslims Favours Handing over Land in Ayodhya to Hindus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?